രാജ്യസഭ: സിപിഎം ചര്‍ച്ച ചെയ്യുമെന്ന് യെച്ചൂരി

  • Posted By:
Subscribe to Oneindia Malayalam

തിരുവനന്തപുരം: രാജ്യസഭാ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയെ നിര്‍ത്താത്തതിനെ കുറിച്ച സിപിഎമ്മും എല്‍ഡിഎഫും ചര്‍ച്ച ചെയ്യുമെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം സീതാറാം യെച്ചൂരി പറഞ്ഞു.

ജിന്നയെ കുറിച്ചുള്ള എല്‍. കെ. അദ്വാനിയുടെ പ്രസ്താവനയെ ചൊല്ലി നടക്കുന്ന ബിജെപിയിലെ വിവാദം ആര്‍എസ്എസ് തന്ത്രത്തിന്റെ ഭാഗമാണ്. ഹിന്ദുരാഷ്ട്ര സങ്കല്പം ഉപേക്ഷിക്കാത്ത കാലത്തോളം ആര്‍എസ്എസിന് മിതവാദി പരിവേഷമുണ്ടാക്കാനാവില്ല. ജിന്നയെ മതേതരവാദിയെന്ന് വിശേഷിപ്പിക്കുന്ന ബിജെപിക്ക് സിപിഎമ്മിനെ എങ്ങനെ കപട മതേതരവാദികള്‍ എന്ന് വിശേഷിപ്പിക്കാനാവുമെന്ന് യെച്ചൂരി ചോദിച്ചു.

വിദേശനിക്ഷേപം സംബന്ധിച്ച നിലപാടില്‍ സിപിഎം വെള്ളം ചേര്‍ത്തിട്ടില്ല. എണ്ണ വില വര്‍ധനവ് ജനങ്ങളുടെ മേല്‍ കെട്ടിയേല്പിക്കാതെ ഇടതുപാര്‍ട്ടികളുടെ നിര്‍ദേശങ്ങള്‍ കേന്ദ്ര അംഗീകരിക്കുമെന്നാണ് കരുതുന്നത്.

സിപിഎമ്മിനെതിരായ വ്യാജപ്രചാരണങ്ങള്‍ ജനങ്ങള്‍ തള്ളിക്കളയുമെന്നും യെച്ചൂരി കൂട്ടിച്ചേര്‍ത്തു.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്