30,000 കുടുംബങ്ങള്‍ക്ക് സ്വയംതൊഴില്‍ സഹായം നല്‍കും: മന്ത്രി

  • Posted By:
Subscribe to Oneindia Malayalam

തിരുവനന്തപുരം: ഗ്രാമവികസന വകുപ്പ് ഈ വര്‍ഷം 30,000 കുടുംബങ്ങള്‍ക്ക് സ്വയംതൊഴില്‍ സഹായം നല്‍കുമെന്ന് മന്ത്രി സി. എഫ്. തോമസ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 30,000 വീടുകള്‍ നിര്‍മ്മിക്കുകയും 8100 വീടുകള്‍ അറ്റക്കുറ്റപ്പണി നടത്തുകയും ചെയ്യും.

രജിസ്ട്രേഷന്‍ വകുപ്പില്‍ നിന്ന് അനാവശ്യമായി അണ്ടര്‍ വാല്വേഷന്‍ സര്‍ട്ടിഫിക്കറ്റുകള്‍ അയച്ചിട്ടുണ്ടോ എന്ന് പരിശോധിക്കണം. വകുപ്പിലെ ഓഫീസുകളുടെ കമ്പ്യൂട്ടര്‍വല്‍ക്കരണം ഉടന്‍ പൂര്‍ത്തിയാക്കും.

ആധാരങ്ങള്‍ കമ്പ്യൂട്ടര്‍ വല്‍ക്കരിക്കുന്ന കാര്യം ഇപ്പോള്‍ പദ്ധതിയിയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. സ്റാമ്പ് ഡ്യൂട്ടി ഇനത്തില്‍ മുന്‍ സാമ്പത്തിക വര്‍ഷം പ്രതീക്ഷിച്ചതിനേക്കാള്‍ 102 കോടി രൂപയുടെ വരുമാനം കുറഞ്ഞു. സ്റാമ്പ് ഡ്യൂട്ടി ഇരട്ടിയാകുന്നതുകൊണ്ട് വരുമാനം കുറയില്ലെന്നാണ് പ്രതീക്ഷയെന്നും മന്ത്രി പറഞ്ഞു.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്