സംസ്ഥാനത്ത് കാലവര്‍ഷം ദുര്‍ബലം

  • Posted By:
Subscribe to Oneindia Malayalam

തിരുവനന്തപുരം: സംസ്ഥാനത്ത് ഒരാഴ്ച പിന്നിട്ട കാലവര്‍ഷം ദുര്‍ബലമായി തുടരുന്നു. ഇത്രയും ദിവസങ്ങള്‍ക്കുള്ളില്‍ സംസ്ഥാനത്ത് ലഭിച്ച മഴ ഇക്കാലയളവില്‍ ലഭിക്കുന്ന മഴയുടെ സാധാരണ ശരാശരിയേക്കാള്‍ 42 ശതമാനം കുറവാണ്.

ജൂണ്‍ ഒന്ന് മുതല്‍ സംസ്ഥാനത്ത് 179.2 സെന്റിമീറ്റര്‍ മഴ മാത്രമേ ലഭിച്ചുള്ളൂവെന്ന് കാലാവസ്ഥാ നിരീക്ഷ വകുപ്പ് വെളിപ്പെടുത്തി. സാധാരണ ശരാശി 308.9 സെന്റിമീറ്ററാണ്.

സാധാണരഗതിയില്‍ ഈ സമയത്തിനുള്ളില്‍ ഒന്നോ രണ്ടോ തവണ ന്യൂനമര്‍ദം ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊള്ളേണ്ടതാണെന്നും സംസ്ഥാനത്തൊട്ടാകെ കനത്ത മഴയെത്തിക്കുന്ന ന്യൂനമര്‍ദം ഉണ്ടാവാത്തതാണ് കാലവര്‍ഷം ദുര്‍ബലമായതിന് കാരണമെന്നും കാലാവസ്ഥാ നിരീക്ഷവകുപ്പിലെ മുതിര്‍ന്ന ശാസ്ത്രജ്ഞന്‍ ജി. പി. ഭാസ്കരന്‍നായര്‍ പറഞ്ഞു.

ജൂണ്‍ ആറിന് കാലവര്‍ഷം തുടങ്ങിയപ്പോള്‍ ശക്തമായ മഴ ലഭിക്കാവുന്ന നിലയിലായിരുന്നു കാലാവസ്ഥ. എന്നാല്‍ ഒന്നോ രണ്ടോ ദിവസത്തെ കനത്ത മഴക്കു ശേഷം കാലവര്‍ഷം ദുര്‍ബലമായി.

കഴിഞ്ഞ വര്‍ഷം മെയ് 18നു തന്നെ കാലവര്‍ഷം തുടങ്ങിയിരുന്നു. മെയ് 18 മുതല്‍ ജൂണ്‍ 30 വരെ 954.5 മില്ലിമീറ്റര്‍ മഴയാണ് ലഭിച്ചത്. ഇക്കാലയളവിലെ സാധാരണ ശരാശരിയേക്കാള്‍ 40 ശതമാനം കൂടുതല്‍ മഴയാണുണ്ടായത്.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്