ശബരിമല വികസനം: ഒന്നാം ഘട്ടം തുടങ്ങി

  • Posted By:
Subscribe to Oneindia Malayalam

പത്തനംതിട്ട: ശബരിമല റോഡ് വികസനത്തിന് സംസ്ഥാന സര്‍ക്കാര്‍ പ്രധാന പരിഗണന നല്‍കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വ്യക്തമാക്കി.

ശബരിമല വികസനത്തിനായി തയ്യാറാക്കിയ മാസ്റര്‍ പ്ലാനിന്റെ ഒന്നാം ഘട്ട വികസന പദ്ധതി ജൂണ്‍ 16 വ്യാഴാഴ്ച ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ശബരിമല വികസനത്തിനായി ലഭിച്ച ഭൂമിക്ക് പകരമായി ഇടുക്കി കമ്പക്കലില്‍ 305 ഹെക്ടര്‍ ഭൂമി വനംവകുപ്പിന് വിട്ടുകൊടുത്തതായി മുഖ്യമന്ത്രി അറിയിച്ചു.

നിലയ്ക്കലില്‍ 110 ഹെക്ടര്‍ വനഭൂമിയും പമ്പ സന്നിധാനം മേഖലയില്‍ 12.65 ഹെക്ടര്‍വനഭൂമിയും ചടങ്ങില്‍ ദേവസ്വത്തിന് കൈമാറി.

പമ്പ മുതല്‍ സന്നിധാനം വരെയുള്ള വികസന പ്രവര്‍ത്തനങ്ങളാണ് ആദ്യഘട്ടത്തില്‍ ഉടന്‍ തുടങ്ങുന്നത്. രാജ്യാന്തര നിലവാരമുള്ള ബെയ്സ് സ്റേഷനാകും നിലയ്ക്കലില്‍ ഉണ്ടാക്കുക. പാര്‍ക്കിംഗ്, താമസസൗകര്യം, ശുദ്ധജല വിതരണം, ആധുനിക ചികിത്സാ സംവിധാനം, പ്രാഥമിക ആവശ്യങ്ങള്‍ക്കുള്ള സൗകര്യം, മലിനീകരണ സംസ്കരണ പ്ലാന്റ്, പെട്രോള്‍ ബങ്ക് എന്നിവയും ബെയ്സ് സ്റേഷനിലുണ്ടാവും.

പരിസ്ഥിതിക്ക് കോട്ടം തട്ടാതെയാകും ശബരിമല വികസനം നടപ്പാക്കുകയെന്ന് ദേവസ്വം മന്ത്രി കെ.സി.വേണുഗോപാല്‍ പറഞ്ഞു. വനഭൂമി വിട്ടുകിട്ടിയതോടെ ശബരിമല വികസനത്തിനുള്ള പ്രധാന തടസ്സം നീങ്ങിയെന്നും അദ്ദേഹം പറഞ്ഞു.

മാസ്റര്‍ പ്ലാനിന്റെ ഉദ്ഘാടനച്ചടങ്ങില്‍ മുഖ്യമന്ത്രിക്ക് പുറമേ ദേവസ്വം മന്ത്രി കെ.സി. വേണുഗോപാല്‍, കൃഷിമന്ത്രി കെ.ആര്‍. ഗൗരിയമ്മ, വനംമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, ദേവസ്വം മന്ത്രി അടൂര്‍ പ്രകാശ് എന്നിവരും പങ്കെടുത്തു.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്