സ്മാര്‍ട്ട് സിററി പദ്ധതി അനിശ്ചിത്വത്തില്‍

  • Posted By:
Subscribe to Oneindia Malayalam

തിരുവനന്തപുരം: ചര്‍ച്ചകളും തര്‍ക്കങ്ങളും തീരുമാനമാകാതെ തുടരുന്നതിനിടെ സ്മാര്‍ട്ട് സിറ്റി പദ്ധതി അനിശ്ചിത്വത്തിലായി. ഔദ്യോഗിക തലത്തില്‍ ധാരണായായ വ്യവസ്ഥകള്‍ മാറ്റുന്നതിനോട് താല്‍പര്യമില്ലെന്ന് ദുബായ് ഇന്റര്‍നെറ്റ് സിറ്റി അധികൃതര്‍ സൂചന നല്‍കിയതായും റിപ്പോര്‍ട്ടുകളുണ്ട്.

പ്രതിപക്ഷനേതാവ് വി. എസ്. അച്യുതാന്ദനുമായി മുഖ്യമന്ത്രി പദ്ധതിയെപ്പറ്റി ചര്‍ച്ച നടത്തുകയും വി. എസ് ചില നിബന്ധനകള്‍ മുന്നോട്ടു വയ്ക്കുകയും ചെയ്തുവെന്ന വാര്‍ത്ത ദുബായിലെത്തിയതിനെ തുടര്‍ന്നാണ് വ്യവസ്ഥകള്‍ മാറ്റുന്നതിനോട് യോജിപ്പില്ലെന്ന് ഡിഐസി വ്യക്തമാക്കിയതെന്നറിയുന്നു. തങ്ങള്‍ വില കൊടുത്തു വാങ്ങുന്ന സ്ഥലത്തിനു പോലും ഉടമസ്ഥതാവകാശം ലഭിക്കില്ലെന്ന വ്യവസ്ഥ അംഗീകരിക്കാനാവില്ലെന്നാണ് അവരുടെ നിലപാട്. ദുബായ് സര്‍ക്കാരിന്റെ ഭാഗമായ ഡിഐസിയെ സംശയദൃഷ്ടിയോടെ കേരളം കാണുന്നുവെന്ന മാധ്യമറിപ്പോര്‍ട്ടുകളും ദുബായില്‍ അലോസരം സൃഷ്ടിച്ചിട്ടുണ്ട്.

അതേ സമയം കേരളത്തില്‍ സ്മാര്‍ട്ട് സിറ്റി പദ്ധതി തര്‍ക്കത്തിലായതറിഞ്ഞ് ഹൈദരാബാദില്‍ സ്മാര്‍ട്ട് സിറ്റി സ്ഥാപിക്കുവാനായി ആന്ധ്ര സര്‍ക്കാര്‍ ശ്രമം തുടങ്ങിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി ആന്ധ്ര മുഖ്യമന്ത്രി രാജശേഖരറെഡ്ഢി ജൂലായ് നാലിന് ദുബായ് ഇന്റര്‍നെറ്റ് സിറ്റി സന്ദര്‍ശിക്കുന്നുണ്ട്. ദുബായ് സംഘത്തെ ജൂണ്‍ 23ന് ഹൈദരാബാദിലേക്കും ക്ഷണിച്ചിട്ടുണ്ട്. പദ്ധതിക്കായി 2000 ഏക്കര്‍ സ്ഥലം സൗജന്യമായി നല്‍കാമെന്നാണ് ആന്ധ്ര സര്‍ക്കാരിന്റെ വാഗ്ദാനം.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്