രമേശ് ചെന്നിത്തല കെപിസിസി പ്രസിഡന്റായേക്കും

  • Posted By:
Subscribe to Oneindia Malayalam

ദില്ലി: കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അംഗമായ രമേശ് ചെന്നിത്തല കെപിസിസി പ്രസിഡന്റാകുമെന്ന് ഏതാണ്ട് ഉറപ്പായി. ചെന്നിത്തലയെ പ്രസിഡന്റാക്കുന്നതിന് ഹൈക്കമാന്റ് അനൗപചാരികമായി അംഗീകാരം കൊടുത്തതായാണ് അറിയുന്നത്. സോണിയാഗാന്ധി റഷ്യയില്‍ നിന്നു തിരിച്ചുവന്നാലുടന്‍ ഇതുസംബന്ധിച്ച ഔദ്യോഗികപ്രഖ്യാപനമുണ്ടാകും.

പ്രസിഡന്റിനെ തിരഞ്ഞെടുക്കാന്‍ സോണിയാഗാന്ധിയെ ചുമതലപ്പെടുത്തിയതായി ഔദ്യോഗിക പ്രമേയം പാസാക്കണമെന്ന ഹൈക്കമാന്റ് തീരുമാനമാണ് ഇതുസംബന്ധിച്ച തീരുമാനം വൈകാന്‍ കാരണം. സോണിയയുടെ കൂടെ അഭിപ്രായമാരാഞ്ഞ ശേഷം ജൂണ്‍ 18 ശനിയാഴ്ച നടക്കുന്ന യോഗം ചെന്നിത്തലയെ പ്രസിഡന്റായി തിരഞ്ഞെടുക്കും.

അതിനിടെ പ്രസിഡന്റിനെ തിരഞ്ഞെടുക്കാന്‍ കോണ്‍ഗ്രസ് അധ്യക്ഷയെ ചുമതലപ്പെടുത്തുകയെന്ന നിര്‍ദേശം എഐസിസിയില്‍ നിന്നുണ്ടായെന്ന വാര്‍ത്ത പുറത്തുവന്നതില്‍ കേന്ദ്രനേതൃത്വത്തിന് അതൃപ്തിയുണ്ട്. ഇക്കാര്യം കേരളത്തിന്റെ ചുമതലയുള്ള രാഷ്ട്രീയകാര്യ സെക്രട്ടറി അഹമ്മദ് പട്ടേല്‍ സംസ്ഥാന നേതാക്കളെ അറിയിച്ചുകഴിഞ്ഞു.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്