എസ്എഫ്ഐ സംസ്ഥാനകമ്മറ്റി: 6 തൃശൂരുകാര്‍ പുറത്ത്

  • Posted By:
Subscribe to Oneindia Malayalam

തൃശൂര്‍: എസ്എസ്ഐ സംസ്ഥാനസമിതിയില്‍ നിന്നും തൃശൂര്‍ ജില്ലയിലെ ആറുപേരെ പുറത്താക്കി. സംസ്ഥാനവൈസ് പ്രസിഡന്റും കേന്ദ്രകമ്മറ്റി അംഗവുമായ ജോഷി ജോസ്, സംസ്ഥാനകമ്മറ്റി അംഗങ്ങളായ കെ.പി രജീഷ്, സി.പി ജെയ്ന, ശാലിനി, റഫീഖ്, പ്രേംസിംഗ് എന്നിവരെയാണ് പുറത്താക്കിയത്. ജോഷി ജോസിനെ കേന്ദ്രകമ്മറ്റിയില്‍ നിന്നു പുറത്താക്കാന്‍ കേന്ദ്രകമ്മറ്റിയോടു ശുപാര്‍ശ ചെയ്യാനും ജൂണഅ 16 വ്യാഴാഴ്ച ചേര്‍ന്ന സംസ്ഥാനകമ്മറ്റി യോഗം തീരുമാനിച്ചു.

പിണറായി പക്ഷക്കാര്‍ക്ക് അനഭിമതാരയവരെയാണ് കമ്മറ്റികളില്‍ നിന്നും പുറത്താക്കിയിരിക്കുന്നത്. പുതുതായി കമ്മറ്റിയിലേക്ക് എടുത്ത 11 പേരില്‍ ഒന്‍പതും പിണറായി പക്ഷക്കാരാണ്. ഇതോടെ സംസ്ഥാനസമ്മേളനത്തില്‍ പിണറായി പക്ഷം ആധിപത്യം സ്ഥാപിക്കുമെന്ന് ഏതാണ്ട് ഉറപ്പായിരിക്കുകയാണ്.

ആഗസ്തിലാണ് സംസ്ഥാനസമ്മേളനം നടക്കുന്നത്. സാധാരണ സമ്മേളനത്തിലാണ് ഭാരവാഹികള്‍ ഒഴിവാകുകയും പുതിയവര്‍ വരികയും ചെയ്യാറുള്ളത്. ഇപ്പോഴേ നടപടിയുണ്ടായ സാഹചര്യത്തില്‍ വി.എസ് അനുഭാവികളായ പലര്‍ക്കും സമ്മേളനത്തില്‍ പങ്കെടുക്കാന്‍ പോലും സാധിക്കില്ല.

ജില്ലാ സമ്മേളത്തിലെ വിഭാഗീയതയുടെ പേരില്‍ അന്വേഷണം നടക്കുന്ന കോഴിക്കോട്ടും പാലക്കാട്ടും എസ്എസ്ഐ കമ്മറ്റിയംഗങ്ങള്‍ക്കെതിരെയുള്ള നടപടി ഉടനെയുണ്ടാകുമെന്നാണ് സൂചന.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്