ഇറാഖില്‍ 14 പേര്‍ കൊല്ലപ്പെട്ടു

  • Posted By:
Subscribe to Oneindia Malayalam

ബാഗ്ദാദ്: പടിഞ്ഞാറന്‍ ബാഗ്ദാദിലുണ്ടായ രണ്ടു വ്യത്യസ്ത സംഭവങ്ങളില്‍ ആറ് യുഎസ് സൈനികരും എട്ട് ഇറാഖി പോലിസുകാരുമടക്കം 14 പേര്‍ കൊല്ലപ്പെട്ടു.

ബോംബ് ആക്രമണത്തിലും വെടിവയ്പിലുമാണ് യുഎസ് സൈനികര്‍ മരിച്ചത്. ബാഗ്ദാദില്‍ എയര്‍പോര്‍ട്ടിനു സമീപമുണ്ടായ കാര്‍ ബോംബ് സ്ഫോടനത്തിലാണ് പോലീസുകാര്‍ മരിച്ചത്.

ഇറാഖിലെ പുതിയ ഭരണഘടനയുടെ കരടുരൂപം തയ്യാറാക്കുവാന്‍ ന്യൂനപക്ഷക്കാരായ സുന്നി അറബികളെക്കൂടി ഉള്‍ക്കൊള്ളിക്കാന്‍ ഷിറ്റി രാഷ്ട്രീയകകാര്‍ ശ്രമം നടത്തുന്നതിനിടെയാണ് പുതിയ ആക്രമണപരമ്പര. സുന്നി അറബികളെ ഭരണത്തില്‍ പങ്കാളികളാക്കുന്നതു സംബന്ധിച്ച് ധാരണയുണ്ടായി തൊട്ടു പിന്നാലെയാണ് രാഷ്ട്രീയപ്രവര്‍ത്തനങ്ങള്‍ തടസപ്പെടുത്താനുദ്ദേശിച്ചുള്ള പുതിയ ആക്രമണം. ഈ ധാരണയോടെ സുന്നികളും ഷിറ്റികളും തമ്മിലുള്ള തര്‍ക്കങ്ങള്‍ക്ക് ഏകദേശ പരിഹാരമായിരുന്നു.

ഏപ്രില്‍ 28ന് ഷിറ്റി സര്‍ക്കാര്‍ അധികാരമേറ്റതു മുതല്‍ ഇറാഖിലിതു വരെ 1100 പേര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് കണക്ക്.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്