ശക്തനും അനില്‍കുമാറും കെപിസിസിയില്‍

  • Posted By:
Subscribe to Oneindia Malayalam

തിരുവനന്തപുരം: മന്ത്രിമാരായ എം. ശക്തന്‍, എ. പി. അനില്‍കുമാര്‍, കെ. സി. വേണുഗോപാല്‍ എന്നിവര്‍ ഉള്‍പ്പടെ 15 എംഎല്‍എമാരെ കെപിസിസിയിലേക്ക് തിരഞ്ഞെടുത്തു.

ജൂണ്‍ 18 ശനിയാഴ്ച രാവിലെ ചേര്‍ന്ന കോണ്‍ഗ്രസ് നിയമസഭാ കക്ഷിയോഗമാണ് എംഎല്‍എമാരുടെ പ്രതിനിധികളെ തിരഞ്ഞെടുത്തത്. കരുണാകര പക്ഷത്തുള്ള ഒന്‍പത് എംഎല്‍എമാര്‍ യോഗത്തിനെത്തിയില്ല.

തമ്പാനൂര്‍ രവി, കെ. സുധാകരന്‍, കെ. ചന്ദ്രന്‍, കെ. അച്യുതന്‍, ഡൊമിനിക് പ്രസന്റേഷന്‍, ലൂഡി ലൂയിസ്, പി.ടി. തോമസ്, മേഴ്സി രവി, കെ.കെ. നായര്‍, ഏഴുകോണ്‍ നാരായണന്‍, പ്രതാപവര്‍മ്മ തമ്പാന്‍, കെ. ബാബു എന്നിവരാണ് കെപിസിസിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട മറ്റു പ്രതിനിധികള്‍.

നിയമസഭാ കക്ഷിയോഗത്തില്‍ സ്ഥിരമായി എത്തുന്നവരില്‍ നിന്നാണ് പ്രതിനിധികളെ തെരഞ്ഞെടുത്തതെന്ന് കെ.സി. ജോസഫ് എംഎല്‍എ അറിയിച്ചു.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്