ഇന്ദിരാഗാന്ധി നിശ്ചയദാര്‍ഢ്യമുള്ള സ്ത്രീ: സുദര്‍ശന്‍

  • Posted By:
Subscribe to Oneindia Malayalam

ലക്നൗ: ഇപ്പോഴത്തെ കേന്ദ്രനേതൃത്വത്തില്‍ നിന്നും വിഭിന്നമായി മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി നിശ്ചയദാര്‍ഢ്യമുള്ള സ്ത്രീയായിരുന്നുവെന്ന് ആര്‍എസ്എസ് നേതാവ് സുദര്‍ശന്‍ അഭിപ്രായപ്പെട്ടു.

രാജ്യം അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളുടെ കാരണം പരിശോധിച്ചാല്‍ അതിനെല്ലാം ഉത്തരവാദി ജവഹര്‍ലാല്‍ നെഹ്റുവാണെന്ന് കണ്ടെത്താന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. ഗോമതി നദീതീരത്തു നടന്ന സംഘ് ശിക്ഷ വര്‍ഗിന്റെ സമാപന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു സുദര്‍ശന്‍.

ഇംഗ്ലീഷുകാരുടെ മനസുള്ള വ്യക്തിയായിരുന്നു നെഹ്റുവെന്നും തങ്ങളുടെ താത്പര്യങ്ങള്‍ സംരക്ഷിക്കാന്‍ തങ്ങളുടെ സ്വന്തം ആള്‍ തന്നെ പ്രധാനമന്ത്രിയാവണമെന്ന് ബ്രിട്ടീഷുകാര്‍ ആഗ്രഹിച്ചിരുന്നുവെന്നും സുദര്‍ശന്‍ കൂട്ടിച്ചേര്‍ത്തു. അതേ സമയം ഇപ്പോഴത്തെ കേന്ദ്രനേതൃത്വത്തിനില്ലാത്ത നിശ്ചയദാര്‍ഢ്യം നെഹ്റുവിന്റെ മകള്‍ ഇന്ദിരാഗാന്ധിക്കുണ്ടായിരുന്നു.

വിഭജനത്തിന് ഉത്തരവാദി മുഹമ്മദാലി ജിന്നയാണെന്നും രണ്ട് രാജ്യങ്ങളായി വിഭജിക്കുക എന്ന ബ്രിട്ടീഷുകാരുടെ താത്പര്യത്തിന് വേണ്ടി പ്രവര്‍ത്തിക്കുകയായിരുന്നു ജിന്നയെന്നും സുദര്‍ശന്‍ പറഞ്ഞു.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്