കെപിസിസി പ്രസിഡന്റ്: ദില്ലിയില്‍ ചര്‍ച്ച തുടങ്ങുന്നു

  • Posted By:
Subscribe to Oneindia Malayalam

ദില്ലി: കെപിസിസി പ്രസിഡന്റിനെ പ്രഖ്യാപിക്കുന്നതിന് മുന്നോടിയായുള്ള ചര്‍ച്ചകള്‍ ജൂണ്‍ 20 തിങ്കളാഴ്ച ദില്ലിയില്‍ തുടങ്ങും. സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതാക്കള്‍ ചര്‍ച്ചക്കായി ദില്ലിയിലേക്ക് തിരിക്കാന്‍ തുടങ്ങിയിട്ടുണ്ട്.

ഇപ്പോഴത്തെ സാഹചര്യത്തില്‍ ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കിയതിനു ശേഷം രണ്ടു ദിവസം കഴിഞ്ഞേ പ്രഖ്യാപനമുണ്ടാവുകയുള്ളൂ. ഹൈക്കമാന്റ് നിര്‍ദേശ പ്രകാരം കെപിസിസി പ്രസിഡന്റ് സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്ന രമേശ് ചെന്നിത്തല ഞായറാഴ്ച ദില്ലിയിലെത്തിയിട്ടുണ്ട്. സോണിയാഗാന്ധിയുമായും അഹമ്മദ് പട്ടേലുമായും അദ്ദേഹം തിങ്കളാഴ്ച ചര്‍ച്ച നടത്തും.

തിങ്കളാഴ്ച വൈകീട്ടോടെ എ. കെ. ആന്റണി, തെന്നല ബാലകൃഷ്ണപിള്ള, വയലാര്‍ രവി എന്നിവരും ദില്ലിയിലെത്തും. ചൊവ്വാഴ്ച രാവിലെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ദില്ലിയിലെത്തി ഹൈക്കമാന്റ് നേതാക്കളുമായി ചര്‍ച്ചകള്‍ നടത്തും. ഞായറാഴ്ച കൊച്ചിയില്‍ നിന്ന് തിരിച്ച ഉമ്മന്‍ചാണ്ടി ഗുജറാത്ത് വഴിയാണ് ദില്ലിയിലെത്തുന്നത്.

അതിനിടെ രമേശ് ചെന്നിത്തലയെ ഏകപക്ഷീയമായി കെപിസിസി പ്രസിഡന്റാക്കുന്നതിനോട് എതിര്‍പ്പുള്ള എ. സി. ജോസും മുല്ലപ്പള്ളി രാമചന്ദ്രനും തങ്ങളുടെ പ്രതിഷേധം ഹൈക്കമാന്റിനെ അറിയിച്ചേക്കും. തങ്ങളെ അവഗണിക്കുന്നുവെന്ന പരാതി ഇരുനേതാക്കള്‍ക്കമുണ്ട്.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്