ജയയുടെ പിടിച്ചെടുത്ത സ്വത്ത് മാറ്റാന്‍ ഉത്തരവ്

  • Posted By:
Subscribe to Oneindia Malayalam

ബാംഗ്ലൂര്‍: ജയലളിതക്കെതിരായ കേസില്‍ പിടിച്ചെടുത്ത മുഴുവന്‍ സ്വത്തുക്കളും മദ്രാസ് ഹൈക്കോടതിയില്‍ നിന്നും കേസ് പരിഗണിക്കുന്ന പ്രത്യേക കോടതിയിലേക്ക് മാറ്റാന്‍ പ്രത്യേക കോടതി ജഡ്ജി ഉത്തരവിട്ടു.

കേസിലെ അഞ്ചാം പ്രതിസ്ഥാനത്തുള്ള ടി.ടി.വി. ദിനകരന് സമന്‍സ് അയക്കാനും ജാമ്യത്തിനായി മദ്രാസ് ഹൈക്കോടതിയില്‍ ഇയാള്‍ സമര്‍പ്പിച്ച ബോണ്ടുകള്‍ ഹാജരാക്കുവാനും കോടതി ഉത്തരവിട്ടിട്ടുണ്ട്. കേസിന്റെ തുടര്‍ന്നുള്ള വിചാരണ ജൂലൈ 12 ലേക്കു മാറ്റി.

ദിനകരനെതിരെ പുതിയ കേസെടുക്കണമെന്ന പ്രോസിക്യൂഷന്‍ വാദം കോടതി തളളി. നേരത്തെ ലണ്ടന്‍ ഹോട്ടല്‍ കേസിലെ പ്രതിയായിരുന്ന ദിനകരനെതിരെ ഇപ്പോള്‍ രണ്ടു കേസും ഒന്നായി പരിഗണിക്കുന്ന സാഹചര്യത്തില്‍ പ്രത്യേകം കേസെടുക്കണമെന്നാണ് പ്രോസിക്യൂഷന്‍ വാദിച്ചത്.

നേരത്തെ രണ്ടുകേസുകളും ഒന്നായി പരിഗണിക്കണമെന്നുള്ള ഹര്‍ജിയിലുളള മദ്രാസ് ഹൈക്കോടി വിധിയെപ്പറ്റി വിശദീകരണമാവശ്യപ്പെട്ട് കേസിലുള്‍പ്പെട്ട ഇളവരശി നല്‍കിയ ഹര്‍ജി പ്രത്യേക കോടതിയിലേക്കു മാറ്റി ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഈ ഹര്‍ജി പരിഗണിക്കരുതെന്ന പ്രോസിക്യൂഷന്റെ വാദത്തിനെതിരെ ജയയുടെ അഭിഭാഷകന്‍ എതിര്‍ഹര്‍ജി സമര്‍പ്പിച്ചു.

മുന്‍പ് കേസ് പരിഗണിച്ചപ്പോള്‍ പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടതനുസരിച്ച് കേസ് നാലാഴ്ചക്കു മാറ്റുകയാണെന്നും കോടതി പറഞ്ഞു.

രണ്ടു കേസുകളും ഒന്നായി പരിഗണിക്കാനുള്ള പ്രത്യേകകോടതി വിധിക്കെതിരെ സുപ്രീംകോടതിയില്‍ പ്രത്യേകാനുമതി ഹര്‍ജി നല്‍കാന്‍ സാവകാശം നല്‍കണമെന്ന് മുന്‍പ് ഹര്‍ജി പരിഗണിച്ചപ്പോള്‍ ആചാര്യ ആവശ്യപ്പെട്ടിരുന്നു.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്