തൃക്കന്നത്തു സെമിനാരി: ഉപവാസം തുടരുന്നു

  • Posted By:
Subscribe to Oneindia Malayalam

കൊച്ചി: ആലുവ തൃക്കന്നത്തു സെമിനാരിയെ ചൊല്ലി യാക്കോബായ-, ഓര്‍ത്തഡോക്സ് വിഭാഗങ്ങള്‍ക്കിടയിലെ തര്‍ക്കം വീണ്ടും രൂക്ഷമായി. യാക്കോബായ സഭയുടെ കാതോലിക്കാബാവ ബസേലിയോസ് തോമസ് പ്രഥമന്‍ സെമിനാരിക്ക് മുമ്പില്‍ പ്രാര്‍ഥനായജ്ഞം തുടരുകയാണ്.

ജൂണ്‍ രണ്ട് ശനിയാഴ്ച ഓര്‍ത്തഡോക്സ് സഭയുടെ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ മാത്യൂസ് ദ്വിതീയന്‍ സെമിനാരി സന്ദര്‍ശിച്ചതിതാണ് വീണ്ടും സംഘര്‍ഷത്തിന് കാരണമായത്. ഓര്‍ത്തഡോക്സ് വിഭാഗം നിയുക്ത കാത്തോലിക്ക ബാവ തോമസ് മാര്‍ തിമോത്തിയോസിനോടും സെമിനാരിയില്‍ പുതുതായി നിയമിക്കപ്പെട്ട ഫാ. ബോബി വര്‍ഗീസിനോടുമൊപ്പമാണ് കാതോലിക്ക ബാവ സെമിനാരിയില്‍ പ്രവേശിച്ചത്.

ഈ വിവരമറിഞ്ഞെത്തിയ യാക്കോബായ സഭയുടെ കാതോലിക്കാബാവ ബസേലിയോസ് തോമസ് പ്രഥമന്‍ സെന്റ്മേരീസ് യാക്കോബായ പള്ളി കുരിശിന്‍തൊട്ടിയില്‍ പ്രാര്‍ഥനായജ്ഞം ആരംഭിക്കുകയായിരുന്നു.

സെമിനാരിക്കും പരിസരത്തും പൊലീസ് കാവല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇവിടെ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്