സ്വത്തുകേസ്: ദിനകരന് ജാമ്യമില്ലാ വാറണ്ട്

  • Posted By:
Subscribe to Oneindia Malayalam

ബാംഗ്ലൂര്‍: തമിഴ്നാട് മുഖ്യമന്ത്രി ജയലളിതക്കെതിരായ അനധികൃതസ്വത്തു കേസിലെ കൂട്ടുപ്രതിയായ ടി.ടി.വി ദിനകരന് പ്രത്യേക കോടതി ജാമ്യമില്ലാ വാറന്റ് അയച്ചു. സമന്‍സയച്ചിട്ടും ദിനകരന്‍ കോടതിയില്‍ ഹാജരാകാത്തതിനെ തുടര്‍ന്നാണ് ഈ നടപടി.

വ്യക്തിപരമായ ചില പ്രത്യേക സാഹചര്യങ്ങള്‍ കൊണ്ടാണ് ദിനകരന്‍ കോടതിയില്‍ ഹാജരാകാത്തതെന്നും ഹാജരാകാനുള്ളതീയതി ജൂലൈ 18 വരെ നീട്ടണമെന്നും ദിനകരന്റെ വക്കീല്‍ അഭ്യര്‍ത്ഥിച്ചു. ജൂലൈ എട്ടിനു മാത്രമാണ് തന്റെ കക്ഷിക്ക് സമന്‍സ് ലഭിച്ചതെന്നും ദിനകരന്‍ കോടതിയെ ബോധിപ്പിച്ചു. എന്നാല്‍ ഈ വാദങ്ങള്‍ അംഗീകരിക്കരുതെന്നുള്ള പ്രോസിക്യൂഷന്‍ വക്കീലിന്റെ വാദം കണക്കിലെടുത്ത് ദിനകരന് വാറണ്ടയക്കാന്‍ കോടതി ഉത്തരവിടുകയായിരുന്നു.

രത്നങ്ങളടക്കും കേസില്‍ ജയലളിതയില്‍ നിന്നു പിടിച്ചെടുത്ത സ്വത്തുക്കള്‍ ഏറ്റെടുക്കാനാവശ്യപ്പെട്ട് മദ്രാസ് ഹൈക്കോടതി തനിക്ക് കത്തയച്ചിട്ടുണ്ടെന്ന് പ്രത്യേക കോടതി ജഡ്ജി എ.എസ് പച്ചാപുരെ അറിയിച്ചു.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്