കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊച്ചി സര്‍വകലാശാല വിദ്യാര്‍ത്ഥിരാഷ്ട്രീയം നിരോധിച്ചു

  • By Staff
Google Oneindia Malayalam News

കളമശേരി: കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയില്‍ ക്യാംപസ് രാഷ്ട്രീയം നിരോധിച്ചുകൊണ്ട് സര്‍വകലാശാല ഉത്തരവു പുറപ്പെടുവിച്ചു.

ക്യാംപസിനകത്തോ സര്‍വകലാശാലയുടെ ഉടമസ്ഥതയിലോ നിയന്ത്രണത്തിലോ ഉള്ള സ്ഥാപനങ്ങളിലോ രാഷ്ട്രീയം പാടില്ല. ഔദ്യോഗിക കാഴ്ചപ്പാടില്ലാത്ത രാഷ്ട്രീയയോഗങ്ങള്‍ കൂടാനോ സംഘടിപ്പിക്കാനോ പാടില്ല. മറ്റു യോഗങ്ങള്‍ക്ക് സര്‍വകലാശാല അധികാരികളുടെ മുന്‍കൂര്‍ അനുവാദം വാങ്ങിയിരിക്കണം. സര്‍വകലാശാലയില്‍ നിയമവിരുദ്ധമായി നടത്തുന്ന ഘെരാവോ, തടഞ്ഞുവയ്ക്കല്‍ തുടങ്ങിയ പാടില്ല.

സര്‍വകലാശാല വളപ്പിലോ കെട്ടിടങ്ങളിലോ നോട്ടീസുകളും ബാനറുകളും സ്ഥാപിക്കുന്നതും ലഘുരേഖകളോ നോട്ടീസുകളോ വിതരണം ചെയ്യുന്നതും തടഞ്ഞിട്ടുണ്ട്. ആയുധങ്ങള്‍, സ്ഫോടനവസ്തുക്കള്‍ എന്നിവ ക്യാംപസികത്ത് പ്രവേശിപ്പിക്കാന്‍ പാടില്ല. എന്തുപ്രശ്നത്തിന്റെ പേരിലായാലും സര്‍വകലാശാലയുടെ വസ്തുവകകള്‍ നശിപ്പിക്കാന്‍ പാടില്ല.

ക്യാംപസിനകത്ത് അലക്ഷ്യമായോ അമിതവേഗതയിലോ വാഹനങ്ങള്‍ ഓടിക്കാന്‍ പാടില്ല. പ്രവൃത്തി സമയങ്ങളില്‍ സര്‍വകലാശാലയുടെ അഡ്മിനിസ്ട്രേറ്റീവ് കെട്ടിടത്തിനകത്തും ക്ലാസ്, ഡിപ്പാര്‍ട്ട്മെന്റ് മുറികളിലും മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതും നിരോധിച്ചിട്ടുണ്ട്.

പെരുമാറ്റച്ചട്ടങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് സര്‍വകലാശാലയുടെ ഉത്തരവില്‍ പറഞ്ഞിട്ടുണ്ട്. സര്‍വകലാശാലയില്‍ ക്രമസമാധാനപ്രശ്നം സൃഷ്ടിക്കുന്ന സംഭവങ്ങളുണ്ടായാല്‍ പൊലീസിനെ വിളിക്കാന്‍ പ്രിന്‍സിപ്പല്‍മാര്‍ക്കും വകുപ്പുതലവന്മാര്‍ക്കും അനുവാദം നല്‍കിയിട്ടുണ്ട്. അക്രമത്തിന്റെ വിശദവിവരങ്ങള്‍ ഇവര്‍ക്ക് വീഡിയോയില്‍ പകര്‍ത്താനും അനുവാദം നല്‍കിയിട്ടുണ്ട്.

സംസ്ഥാനത്ത് ആദ്യമായാണ് ഒരു സര്‍വകലാശാല രാഷ്ട്രീയം നിരോധിച്ച് ഉത്തരവിറക്കുന്നത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X