കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

11 ഖത്തര്‍ കമ്പനികള്‍ കരിമ്പട്ടികയില്‍

  • By Staff
Google Oneindia Malayalam News

ദുബായ്: ഖത്തറിലെ 11 കമ്പനികളെ ഇന്ത്യ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തി. മറ്റ് 35 സ്ഥാപനങ്ങളെ നിരീക്ഷണത്തില്‍ വച്ചിട്ടുണ്ട്. ഇന്ത്യക്കാരായ ജോലിക്കാരോടുള്ള ശരിയല്ലാത്ത സമീപനമാണ് ഇതിനു കാരണം.

ദുബായിലെ ഇന്ത്യന്‍ എംബസിയുടെ അംഗീകാരപ്പട്ടികയില്‍ നിന്നും ഇവയെ ഒഴിവാക്കിയിട്ടുണ്ട്. ഈ കമ്പനികള്‍ക്ക് ഇനി ഇന്ത്യക്കാരായ തൊഴിലാളികളെ ജോലിക്കെടുക്കാന്‍ അനുവാദമില്ല.

എഞ്ചിനീയറിംഗ്, നിര്‍മാണ, വസ്ത്രവ്യാപാര, റികൂട്ടിംഗ് കമ്പനികളെയാണ് കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

നിരീക്ഷണത്തിലിരിക്കുന്ന കമ്പനികള്‍ ഒരു നിശ്ചിതസമയത്തിനുള്ളില്‍ ഇന്ത്യാക്കാരോടുള്ള തങ്ങളുടെ സമീപനം മെച്ചപ്പെടുത്തിയാല്‍ ഇവയെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തില്ല.

ഇന്ത്യക്കാരായ തൊഴിലാളികള്‍ക്ക് കൃത്യമായി വേതനമോ, താമസ-ഭക്ഷണസൗകര്യങ്ങളോ നല്‍കാത്തതിനാണ് ഈ നടപടി.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X