കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജെഡിയുക്കാരെ കള്ളക്കേസില്‍ കുടുക്കുന്നു

  • By Staff
Google Oneindia Malayalam News

കൊച്ചി: ലക്ഷദ്വീപില്‍ ജനതാദള്‍ യുണൈറ്റഡ് പ്രവര്‍ത്തകരെ തന്റെ രാഷ്ട്രീയപ്രതിയോഗികള്‍ കളളക്കേസുകളില്‍ കുടുക്കുകയാണെന്ന് ജെഡിയു നേതാവ് ഡോ.പി.പി കോയ എംപി ആരോപിച്ചു. പാര്‍ലമെന്റ് സമ്മേളനത്തിനു ശേഷം ലക്ഷദ്വീപിലേക്ക് മടങ്ങിപ്പോകുന്ന വഴി കൊച്ചിയില്‍ വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജെഡിയു യുവജനവിഭാഗം നേതാവ് ബര്‍ഖത്തിനെ കള്ളക്കേസില്‍ പെടുത്തി അറസ്റ് ചെയ്യിച്ചു. അഗത്തി, ആന്ത്രോത്ത്, കാല്‍പേനി, കവരത്തി തുടങ്ങിയവിടങ്ങളില്‍ രാഷ്ട്രീയപ്രതിയോഗികള്‍ ജെഡിയു പ്രവര്‍ത്തകര്‍ക്കു നേരെ ഉപദ്രവങ്ങളുണ്ടാക്കുകയാണ്.

ആഗസ്ത് 10ന് അമിനിയിലെ തന്റെ വീട്ടിലെ കിണറ്റില്‍ വിഷം കലക്കി. ഇതിനു പിന്നിലുള്ളവരെ ഇതുവരെയും കണ്ടെത്താന്‍ അധികാരികള്‍ക്കായിട്ടില്ല. തലനാരിഴക്കാണ് തന്റെ കുടുംബാംഗങ്ങള്‍ അന്ന് രക്ഷപ്പെട്ടത്. വീട്ടില്‍ വളര്‍ത്തുന്ന ചില പക്ഷികളും ആടും കിണറ്റിലെ വെള്ളം കുടിച്ച് ചത്തു. ഇതെക്കുറിച്ച് പരാതി നല്‍കിയിട്ടും കുറ്റക്കാരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരുന്നതില്‍ അധികാരികള്‍ പരാജയപ്പെട്ടു.

ഇക്കാര്യത്തെക്കുറിച്ച് ലോക്സഭാ സ്പീക്കര്‍ സോമനാഥ് ചാറ്റര്‍ജി, കേന്ദ്രആഭ്യന്തരവകുപ്പുമന്ത്രി ശിവരാജ് പാട്ടീല്‍ എന്നിവര്‍ക്കും പരാതി നല്‍കിയിട്ടുണ്ട്.

പാര്‍ട്ടിപ്രവര്‍ത്തകര്‍ക്കെതിരെ നടക്കുന്ന അതിക്രമങ്ങള്‍ക്കെതിരെ കവരത്തിയില്‍ പ്രതിഷേധപ്രകടനങ്ങള്‍ സംഘടിപ്പിക്കുമെന്നും കോയ പറഞ്ഞു.

കേന്ദ്രവൈദ്യുതവകുപ്പുമന്ത്രി പി.എം സയീദിനെയാണ് കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ കോയ പരാജയപ്പെടുത്തിയത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X