കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തിരഞ്ഞെടുപ്പില്‍ ഇരുമുന്നണികളേയും സഹായിക്കാന്‍ തയ്യാര്‍: ബിജെപി

  • By Staff
Google Oneindia Malayalam News

മലപ്പുറം: ബിജെപിയുടെ വികസനഅജന്‍ഡയോട് പരസ്യമായി സഹകരിച്ചാല്‍ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ഇരുമുന്നണികളേയും സഹായിക്കാന്‍ തയ്യാറാണെന്ന് ബിജെപി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മറ്റി ചെയര്‍മാന്‍ സി.കെ പത്മനാഭന്‍ പറഞ്ഞു. ഈ തിരഞ്ഞെടുപ്പില്‍ രഹസ്യധാരണകളുണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു. മലപ്പുറത്ത് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു പത്മനാഭന്‍.

ലീഗും സിപിഎമ്മും അടക്കം ഒരു പാര്‍ട്ടികളോടും ബിജെപിക്ക് അയിത്തമില്ല. ബിജെപിയെ തോല്‍പ്പിക്കുകയെന്നതാണ് ഇടതു-വലതു മുന്നണികളുടെ പൊതുവായ ലക്ഷ്യം. ഇരുവര്‍ക്കും ജയിക്കാന്‍ ബിജെപി വോട്ടുവേണം. എന്നാല്‍ ബിജെപിയെ വേണ്ട എന്നാണ് നിലപാട്. അത് അനുവദിക്കില്ല. ബിജെപിയുടെ വോട്ട് പാര്‍ട്ടിയുടെ സ്വന്തം വോട്ടാണ്. മുന്നണിയുടെ തലപ്പത്തിരുന്ന് തട്ടിക്കൂട്ടി ഉണ്ടാക്കിയതല്ല. അതെങ്ങനെയാണ് വിനിയോഗിക്കേണ്ടതെന്ന് പാര്‍ട്ടിക്കറിയാം. പരസ്യധാരണക്കു തയ്യാറായി മുന്നോട്ടുവന്നാല്‍ ആരെ പിന്തുണക്കണമെന്ന് ബിജെപി കോര്‍ കമ്മറ്റികള്‍ തീരുമാനിക്കും. ബിജെപി സ്ഥാനാര്‍ഥികള്‍ മത്സരിക്കാത്ത സ്ഥലങ്ങളില്‍ ആര്‍ക്ക് പിന്തുണ നല്‍കണമെന്നും കോര്‍ കമ്മറ്റികള്‍ തീരുമാനിക്കും. ഇക്കാര്യം പരസ്യപ്പെടുത്തുകയും ചെയ്യും.

തിരഞ്ഞെടുപ്പില്‍ സഹായിക്കണമെന്ന് ആവശ്യപ്പെട്ട് ഒരു പാര്‍ട്ടിയുടേയും സംസ്ഥാനനേതാക്കള്‍ തങ്ങളെ സമീപിച്ചിട്ടില്ല. പ്രാദേശികമായി വോട്ടഭ്യര്‍ത്ഥന നടത്തിയിട്ടുണ്ട്. വികസനവിരുദ്ധര്‍ക്കെതിരായ കൂട്ടായ്മ പലയിടത്തുമുണ്ട്. അത് വളരുകയും വേണം. സംശുദ്ധമാണെന്ന് പറയാന്‍ ഒരു മുന്നണിക്കും കഴയില്ല. വഴിവിട്ട ബന്ധങ്ങള്‍ എല്ലായിടങ്ങളിലുമുണ്ട്.

എല്ലായിടത്തും സ്ഥാനാര്‍ത്ഥികളെ നിര്‍ത്താന്‍ പാര്‍ട്ടിക്ക് കഴിഞ്ഞിട്ടില്ല. 20000ളം സ്ഥാനാര്‍ത്ഥികളെ അതിനു വേണ്ടി കണ്ടെത്തണം. ഇടതു-വലതുമുന്നണികള്‍ക്കു പോലും അതിന് സാധിച്ചിട്ടില്ല

പി.സി തോമസ് ബിജെപി മുന്നണി വിട്ടത് മനസാക്ഷിക്കുത്തു മൂലമായിരിക്കും. പക്ഷേ അദ്ദേഹം ബിജെപിയെ ചീത്ത വിളിച്ചാലേ എല്‍ഡിഎഫിലെടുക്കൂവെന്ന നിലപാട് ബാലിശമാണ്.

തിരഞ്ഞെടുപ്പിന് ശേഷം ഇത്തവണ ഒട്ടേറെ സ്ഥാനാര്‍ത്ഥികള്‍ക്ക് കോടതി കയറേണ്ടി വരുമെന്ന് ഉറപ്പാണ്. അത്ര കുത്തഴിഞ്ഞ തിരഞ്ഞെടുപ്പുപ്രഹസനമാണ് ഇത്തവണ നടക്കാന്‍ പോകുന്നത്. തിരഞ്ഞെടുപ്പിനെ കുട്ടിക്കളിയായാണ് സര്‍ക്കാര്‍ കണക്കാക്കിയത്.

അധികാരവികേന്ദ്രീകരണം നടപ്പാക്കുന്നതില്‍ ഇരുമുന്നണികളും പരാജയപ്പെട്ടു. രാഷ്ട്രീയഅതിപ്രസരം കാരണം അതിന്റെ പ്രയോജനം സാധാരണക്കാര്‍ക്ക് ലഭിച്ചില്ല. രാഷ്ട്രീയലക്ഷ്യം വച്ചാണ് ആസുത്രണബോര്‍ഡിന്റെ ഇപ്പോഴത്തെ വെളിപ്പെടുത്തലുകള്‍.

ബിജെപി കേന്ദ്രനേതൃത്വപ്രശ്നങ്ങളെക്കുറിച്ചു പരാമര്‍ശിക്കവെ പ്രവര്‍ത്തകരുടെ വേദനയും വികാരവും പരിഗണിക്കേണ്ടവര്‍ പരിഗണിക്കണമെന്ന് അദ്ദേഹം പറഞ്ഞു. താന്‍ സംസ്ഥാനപ്രസിഡന്റായിരുന്ന ആറു വര്‍ഷത്തിനുള്ളില്‍ പാര്‍ട്ടിക്ക് അഞ്ചു ദേശീയ പ്രസിഡന്റുമാരുണ്ടായി. സംസ്ഥാനതലത്തില്‍ ഈ ഭാഗ്യം പ്രവര്‍ത്തകര്‍ക്ക് കിട്ടുന്നില്ലെന്നും പത്മനാഭന്‍ പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X