കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എല്‍ഡിഎഫ് തോമസിനെക്കൊണ്ട് റ വരപ്പിക്കുന്നു: ബിജെപി

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: ഇടതുമുന്നണി പി.സി തോമസിനെ മൂക്കു കൊണ്ട് റ വരപ്പിക്കുകയാണെന്ന് ബിജെപി നേതാവ് ഒ.രാജഗോപാല്‍ പറഞ്ഞു.

എന്‍ഡിഎയിലേക്ക് വന്നപ്പോള്‍ സൗഹാര്‍ദപരമായാണ് തോമസിനെ എതിരേററത്. എന്നാല്‍ ഇടതിലേക്ക് നീങ്ങിയപ്പോള്‍ സംശയദൃഷ്ടിയോടെയാണ് അവരുടെ പെരുമാറ്റം. ഉപാധികള്‍ ഒരോന്നായി വയ്ക്കുകയാണ്. ഈ അനുഭവത്തില്‍ നിന്ന് തോമസ് പാഠമുള്‍ക്കൊള്ളുമെന്നാണ് പ്രതീക്ഷ. മാര്‍കിസ്റ് പാര്‍ട്ടിയെപ്പോലെ ആരെങ്കിലും വിട്ടുപോയാല്‍ അവരുടെ കൈവെട്ടും, കാല്‍വെട്ടും എന്നൊന്നും ഭീഷണിപ്പെടുത്തുന്നത് ബിജെപി രീതിയല്ല. സ്വന്തമായി തീരുമാനങ്ങള്‍ എടുക്കാനുളള അവകാശം നല്‍കുന്ന പാര്‍ട്ടിയാണ് ബിജെപി.

പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ്-യുഡിഎഫ് മുന്നണികളുമായി യാതൊരു സഖ്യത്തിനും ബിജെപിയില്ല. പ്രാദേശികമായ ചില നീക്കുപോക്കുകള്‍ അതാതു കേന്ദ്രങ്ങളില്‍ നടത്താന്‍ അനുമതിയുണ്ട്. ന്യൂനപക്ഷ വോട്ടുകള്‍ ഭിന്നിപ്പിക്കാനാണ് ബിജെപി ബന്ധം എന്ന് സ്ഥിരമായി തലക്കെട്ടുകള്‍ നിരത്തുന്നതിന്റെ ഉദ്ദേശ്യം.

സ്മാര്‍ട്ട് സിറ്റിയുടെ ഓഹരിയുടമകളില്‍ അധോലോകനേതാവ് ദാവൂദ് ഇബ്രാഹീം വരെയുളളവരുണ്ടോയെന്ന് സംശയമുണ്ട്. പദ്ധതി നടപ്പാക്കുന്നതിനെതിരെയുള്ള പ്രക്ഷോഭത്തില്‍ വേണമെങ്കില്‍ ഇടതുമുന്നണിയുമായി വരെ ചേര്‍ന്നു പ്രവര്‍ത്തിക്കാന്‍ തയ്യാറാണ്. പദ്ധതിക്കെതിരെയുളള വി.എസിന്റെ അഭിപ്രായങ്ങളെ സന്തോഷപൂര്‍വം സ്വാഗതം ചെയ്യുന്നു. പിണറായിയുടെ നിലപാട് എന്താണെങ്കിലും വി.എസ് കാര്യങ്ങള്‍ തുറന്നുപറയുന്നതില്‍ സന്തോഷമുണ്ട്.

ഇന്ത്യയുടെ ദേശസുരക്ഷക്കു വരെ ഭീഷണിയാകുന്ന അധോലോകനേതാക്കള്‍ ഉള്ള സ്ഥലമാണ് ദുബായ്. അവിടെയുള്ള ഒരു കമ്പനിക്ക് തന്ത്രപ്രധാനമായ കൊച്ചിയില്‍ പരമാധികാരം നല്‍കുന്ന നടപടി അംഗീകരിക്കാനാവില്ല. സ്മാര്‍ട്ട് സിറ്റിയുടെ ഓഹരിയുടമകള്‍ ആരൊക്കെയെന്ന കാര്യം ഇപ്പോഴും വ്യക്തമല്ല. കമ്മീഷനു വേണ്ടി സംസ്ഥാനതാല്‍പര്യം ബലി കഴിക്കുകയാണ് ഉമ്മന്‍ചാണ്ടി ചെയ്യുന്നത്. പദ്ധതിയെ എതിര്‍ക്കുമ്പോള്‍ ചൈനയും കൊല്‍ക്കത്തയുമെല്ലാം ചൂണ്ടിക്കാണിച്ചാല്‍ മാര്‍കിസ്റുകാരുടെ വായടക്കാന്‍ കഴിയും.

എസ്എന്‍സി ലാവ്ലിന്‍ പ്രശ്നം ഒതുക്കാനാഗ്രഹിക്കുന്നവരാണ് സ്മാര്‍ട്ട് സിററിക്കെതിരെയുള്ള ആരോപണങ്ങള്‍ക്കു നേരെ കണ്ണടക്കുന്നത്. ധാരണാപത്രം ഒപ്പിട്ടാലും കരാറാകുന്നതിന് മുന്‍പ് ദോഷകരമായ വ്യവസ്ഥകള്‍ ഒഴിവാക്കാന്‍ കഴിയും. അതിനായി ബിജെപി പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും രാജഗോപാല്‍ പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X