കാര്യങ്ങൾ അതിവേഗം അറിയാൻ
For Daily Alerts
28 കേന്ദ്രങ്ങളില്‍ വീണ്ടും വോട്ടെടുപ്പ്
തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള വോട്ടെടുപ്പിന്റെ ആദ്യഘട്ടത്തില്‍ 28 കേന്ദ്രങ്ങളില്‍ വിവിധ കാരണങ്ങളാല്‍ വോട്ടെടുപ്പ് തടസപ്പെട്ടു. ഇവിടെ സപ്തംബര്‍ 26 തിങ്കളാഴ്ച വീണ്ടും വോട്ടെടുപ്പ് നടത്തുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണര്‍ അറിയിച്ചു.
വോട്ടെടുപ്പിനോടനുബന്ധിച്ച് ഇതുവരെ അനിഷ്ടസംഭവങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. തുടങ്ങിയ സമയത്ത് വോട്ടെടുപ്പ് തീരെ കുറവായിരുന്നെങ്കിലും 12 മണിയോടെ ബൂത്തുകളില്‍ പോളിംഗ് നിരക്ക് ഉയര്‍ന്നു.
വോട്ടിംഗ് യന്ത്രത്തിന്റെ തകരാറ് മൂലമാണ് ചിലയിടങ്ങളില്‍ വോട്ടെടുപ്പ് വൈകിയത്. താമസിയാതെ തന്നെ തകരാറ് പരിഹരിച്ച് പലയിടത്തും വോട്ടെടുപ്പ് തുടങ്ങാനായി.