കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തിമോത്തിയോസിനെ കതോലിക്കാ ബാവയായി വാഴിച്ചു

  • By Staff
Google Oneindia Malayalam News

പരുമല: ഓര്‍ത്തഡോക്സ് സഭയുടെ പുതിയ കതോലിക്കാ ബാവയായി തോമസ് മാര്‍ തിമോത്തിയോസിനെ വാഴിച്ചു. ഒക്ടോബര്‍ 30 ഞായറാഴ്ച രാത്രി സുന്നഹദോസ് അടിയന്തര യോഗം പരുമലയില്‍ ചേര്‍ന്ന് കാതോലിക്കാബാവയുടെ പിന്‍ഗാമിയെ പ്രഖ്യാപിക്കുകയായിരുന്നു.

മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ പരമാധ്യക്ഷന്‍ ബസേലിയോസ് മാര്‍ത്തോമാ മാത്യൂസ് ദ്വിതീയന്‍ കാതോലിക്കാബാവ അനാരോഗ്യത്തെ തുടര്‍ന്ന് സ്ഥാനമൊഴിഞ്ഞതിനെ തുടര്‍ന്നാണ് പുതിയ ബാവയെ വാഴിച്ചത്.

തിങ്കളാഴ്ച രാവിലെ ആറിന് പരുമല സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്സ് പള്ളിയില്‍ നടക്കുന്ന പ്രഭാതനമസ്കാരത്തിനു ശേഷം വിശുദ്ധ മൂന്നിന്മേല്‍ കുര്‍ബാന മധ്യേ നിയുക്ത കാതോലിക്കാബാവയെ പരിശുദ്ധ കാതോലിക്കാ ബാവായായി വാഴിച്ചു.

വിശുദ്ധ കുര്‍ബാനമധ്യേ മലങ്കര എപ്പിസ്കോപ്പല്‍ സുന്നഹദോസ് നിയുക്ത കാതോലിക്കയെ കാതോലിക്കാ ബാവയായി അവരോധിച്ചു. മലങ്കരയില്‍ കാതോലിക്കേറ്റ് രൂപീകരിച്ചതിനു ശേഷമുള്ള ഏഴാമത്തെ കാതോലിക്കായും മാര്‍ത്തോമാ ശ്ലീഹായുടെ സിംഹാസനത്തില്‍ ആരൂഢനാകുന്ന 90-ാമത് കാതോലിക്കായുമാണ് തോമസ് മാര്‍ തിമോത്തിയോസ് പ്രഥമന്‍ കാതോലിക്കാബാവ.

മാവേലിക്കര പുതിയകാവ് ചിറമേല്‍ ഇട്ടിയവറാ-ശോശാമ്മ ദമ്പതികളുടെ മൂന്നാമത്തെ മകനാണ് തോമസ് മാര്‍ തിമോത്തിയോസ്. തോമസ് മാര്‍ തീമോത്തിയോസ് ശനിയാഴ്ചയാണ് 85-ാം വയസ്സിലേക്ക് കടന്നത്.

1921 ഒക്ടോബര്‍ 29-ന് ജനിച്ച സി.റ്റി. തോമസ് 1947-ല്‍ ശെമ്മാശപട്ടം സ്വീകരിച്ചു. കോട്ടയം സിഎംഎസ് കോളജില്‍നിന്നും 1939-ല്‍ ഇന്റര്‍മീഡിയേറ്റും തൃശ്നാപ്പള്ളി നാഷണല്‍ കോളജില്‍നിന്നും 1951-ല്‍ ബിഎയും 1954-ല്‍ ബി.റ്റിയും പാസായി. തൃശ്നാപ്പള്ളി, പൊന്നയ്യ ഹൈസ്കൂള്‍, പത്തനാപുരം സെന്റ് സ്റീഫന്‍സ് ഹൈസ്കൂള്‍ എന്നിവിടങ്ങളില്‍ പ്രഥമ അധ്യാപകനായി.

പിന്നീട് പത്തനാപുരം സെന്റ് സ്റീഫന്‍സ് കോളജില്‍ ഇംഗ്ലീഷ് അധ്യാപകനായി. സേവനം അനുഷ്ഠിച്ചു. 1965-ല്‍ ഔഗേന്‍ പ്രഥമന്‍ ബാവായില്‍ നിന്ന് റമ്പാന്‍ സ്ഥാനവും തുടര്‍ന്ന് 1966 ഓഗസ്റ് 24 ന് ഔഗേന്‍ പ്രഥമന്‍ ബാവായില്‍ നിന്നുതന്നെ മെത്രാന്‍ പട്ടവും സ്വീകരിച്ചു.

മലബാര്‍ ഭദ്രാസനാധിപനായിരുന്ന പത്രോസ് മാര്‍ ഒസ്താത്തിയോസിന്റെ പിന്‍ഗാമിയായി 66 നവംബര്‍ 11 ന് മലബാറില്‍ എത്തി. മലബാര്‍, അങ്കമാലി ഈസ്റ് ഭദ്രാസനങ്ങളുടെ മെത്രാപ്പോലീത്തയായി ചുമതല വഹിച്ചുവരികയായിരുന്നു മാര്‍ തീമോത്തിയോസ്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X