കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ക്രമാസമാധാനപാലനത്തില്‍ സര്‍ക്കാര്‍ സമ്പൂര്‍ണ പരാജയം: പിണറായി

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: ക്രമസമാധാനപാലനത്തില്‍ യുഡിഎഫ് സര്‍ക്കാര്‍ സമ്പൂര്‍ണ പരാജയമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. സി.പി.എം സംഘടിപ്പിച്ച സെക്രട്ടേറിയറ്റ് ഉപരോധം ഫിബ്രവരി ഒന്ന് ബുധനാഴ്ച ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ക്രമസമാധാനത്തകര്‍ച്ചയില്‍ കേരളം ഒന്നാംസ്ഥാനത്താണ്. തെളിവുകള്‍ നശിപ്പിക്കാന്‍ വ്യഗ്രത കാണിക്കുന്ന പൊലീസും പൊലീസിന്റെ ട്രാക്ക് റിക്കോര്‍ഡും നശിപ്പിക്കാനുള്ള സര്‍ക്കാരിന്റെ ബോധപൂര്‍വമായ ശ്രമവും ക്രമസമാധാന നില വഷളാക്കി. മാഫിയകള്‍ക്ക് എന്തും ചെയ്യാവുന്ന അവസ്ഥയാണ് ഇന്നുള്ളത്. പൊലീസിനെ പൊലീസായി നിലനിര്‍ത്തണം. നല്ലൊരു ആഭ്യന്തര വകുപ്പും വേണം. ഇതിനൊന്നും യു.ഡി.എഫ് സര്‍ക്കാരിന് കഴിയുന്നില്ല.

യുഡിഎഫ് ഭരണം സംസ്ഥാനത്തെ സാമ്പത്തികമായി തകര്‍ത്തു. 2001ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനെതിരെയുള്ള ആരോപണം കേരളത്തിന്റെ കടക്കെണിയെ പറ്റിയായിരുന്നു. ധവളപത്രവും യുഡിഎഫ് സര്‍ക്കാരിറക്കി. 23000 കോടി രൂപയാണ് കടമെന്നായിരുന്നു അവരുടെ ധവളപത്രം പറഞ്ഞത്. കടക്കെണി മാറ്റുമെന്ന് പറഞ്ഞ് രംഗത്തെത്തിയവരാണ് യുഡിഎഫ്

ആവശ്യമെങ്കില്‍ കടം വാങ്ങാം. നാടിന്റെ വികസനത്തിന് അത് ആവശ്യമാണ്. കേരളത്തിന്റെ കടമിപ്പോള്‍ 53,000 കോടി രൂപയാണ്. കടം വാങ്ങില്ല, എല്‍ഡിഎഫിന്റെ കടം നികത്തും എന്ന് പറഞ്ഞ് വന്നവര്‍ കടം കൂട്ടി. ഇത് നാണക്കേടാണ്. എന്നാല്‍ ഇതിനെ സിപിഎം എതിര്‍ക്കുന്നില്ല. വികസനത്തിന് വായ്പ എടുക്കുക ആവശ്യമാണ്. എന്നാല്‍ ഈ തുക എന്തിന് ചെലവഴിച്ചു, കേരളത്തിന്റെ ഏത് മേഖലയിലാണ് ഇത് കൊണ്ടുള്ള അഭിവൃദ്ധിയുണ്ടായത് എന്ന് വ്യക്തമാക്കണം.

പൊതുമരാമത്ത് ജോലികള്‍ ചെയ്യുന്ന കരാറുകാര്‍ പറയുന്നത് അവര്‍ക്ക് സര്‍ക്കാര്‍ ധാരണം പണം കൊടുക്കാനുണ്ടെന്നാണ്. ഒട്ടേറെ മറ്റ് ബാധ്യതകളും സംസ്ഥാനത്തിനുണ്ട്. കേരളത്തിന്റെ വികസനത്തെ തകിടം മറിക്കുന്ന യുഡിഎഫ് സര്‍ക്കാര്‍ കേരളത്തെ അധോഗതിയിലേക്ക് തള്ളിവിട്ടിരിക്കുകയാണ്. സംസ്ഥാനത്ത് ഒരു മേഖലയിലും പുരോഗതിയില്ല.

എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് പല രംഗങ്ങളിലും കേരളം ഒന്നാമതായിരുന്നു. കേരളത്തെ ഈ ഘട്ടത്തില്‍ ക്രമസമാധാന പാലനത്തില്‍ ഒന്നാമതായാണ് കണക്കാക്കിയിരുന്നത്.

സ്വാഭാവികമായി കേരളത്തിന് നേടാമാകുമായിരുന്ന പുരോഗതി പോലും സര്‍ക്കാര്‍ ഇല്ലാതാക്കി. കേരള വികസന യാത്രയ്ക്കിടെ കിട്ടിയ നിവേദനങ്ങളെല്ലാം ഇതിന് തെളിവാണ്. തൊഴില്‍ മേഖലയിലും പാരമ്പര്യ മേഖലയിലും കൃഷിയിലുമെല്ലാം സംസ്ഥാനം തകര്‍ന്നിരിക്കുകയാണ്.

സംസ്ഥാനത്തെ അരക്ഷിതാവസ്ഥയിലേക്ക് തള്ളിയിട്ട ഇത്തമരൊരു സര്‍ക്കാര്‍ നാടിന് ശാപമാണെന്നും പിണറായി പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X