കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബുദ്ധദേവ് ശരീരം വൈദ്യപഠനത്തിന് നല്‍കും

  • By Staff
Google Oneindia Malayalam News

കൊല്‍ക്കത്ത: ബംഗാള്‍ മുഖ്യമന്ത്രി ബുദ്ധദേവ് ഭട്ടാചാര്യ മരണശേഷം ശരീരം വൈദ്യശാസ്ത്ര പഠനങ്ങള്‍ക്കായി വിട്ടുകൊടുക്കാന്‍ തീരുമാനിച്ചു.

ഇത് സംബന്ധിച്ച രേഖകളില്‍ മുഖ്യമന്ത്രി ഒപ്പുവെച്ചതായി സന്നദ്ധസംഘടനയായ ഗണദര്‍പ്പണ്‍ ജനറല്‍ സെക്രട്ടറി ബ്രജോറായി പറഞ്ഞു.

മൂന്നുമാസം മുമ്പാണ് മരണശേഷം ശരീരം മെഡിക്കല്‍ പഠനങ്ങള്‍ക്കായി വിട്ടുകൊടുക്കാനുള്ള തന്റെ ആഗ്രഹം മുഖ്യമന്ത്രി ഗണദര്‍പ്പണ്‍ ഭാരവാഹികൂടിയായ കൊല്‍ക്കത്ത മേയര്‍ വികാസ് രഞ്ജന്‍ ഭട്ടാചാര്യയെ അറിയിച്ചത്.

മുന്‍മുഖ്യമന്ത്രി ജ്യോതി ബസു, ലോക് സഭാ സ്പീക്കര്‍ സോമനാഥ് ചാറ്റര്‍ജി, സിപിഎം നേതാവ് ബിമന്‍ബോസ് തുടങ്ങിയവര്‍ നേരത്തേതന്നെ മരണശേഷം ശരീരം ദാനം ചെയ്യാന്‍ തീരുമാനിച്ചിരുന്നു.

അന്തരിച്ച സിപിഎം നേതാവ് അനില്‍ ബിശ്വാസിന്റെ മൃതശരീരവും വൈദ്യശാസ്ത്ര പഠനത്തിനായി വിട്ടുകൊടുത്തിരുന്നു. ബംഗാളിലെ രണ്ടുലക്ഷത്തോളം ജനങ്ങള്‍ ശരീരം വൈദ്യശാസ്ത്രപഠനങ്ങള്‍ക്ക് വിട്ടുകൊടുക്കാന്‍ രേഖാമൂലം സമ്മതിച്ചിട്ടുണ്ടെന്ന് ഗണദര്‍പ്പണ്‍ ജനറല്‍ സെക്രട്ടറി അറിയിച്ചു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X