Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്പെയിന്‍ വീണു; ഫ്രാന്‍സ്-ബ്രസീല്‍ ക്വാര്‍ട്ടര്‍

ഹനോവര്‍: സ്പാനിഷ് കരുത്തിനെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് വീഴ്ത്തി ഫ്രാന്‍സ് ക്വാര്‍ട്ടില്‍. ലോകകപ്പില്‍ എന്നും നിര്‍ഭാഗ്യം പിന്തുടരുന്ന ടീമെന്ന ഖ്യാതി തെറ്റിക്കാതെ പ്രീക്വാര്‍ട്ടറില്‍ തന്നെ സ്പെയിനിന്റെ കുതിപ്പ് നിലച്ചു.

ലോകചാമ്പ്യന്‍മാരായ ബ്രസീലിനെയാണ് ക്വാര്‍ട്ടര്‍ ഫൈനലില്‍ ഫ്രാന്‍സിന് നേരിടേണ്ടത്. 98ലെ ഫൈനലിസ്റുകള്‍ ശനിയാഴ്ച നടക്കുന്ന മത്സരത്തില്‍ വീണ്ടും ഏറ്റുമുട്ടും.

ഒരു വിധം ആദ്യറൗണ്ട് കടന്നെത്തിയ ഫ്രാന്‍സിനു മേല്‍ സ്പെയിന്‍ ആധിപത്യം നേടുമെന്ന കണക്കുകൂട്ടലുകളെ തെറ്റിക്കുന്നതായിരുന്നു കളിക്കളത്തില്‍ കണ്ട പോരാട്ടം. ആദ്യഗോളിലൂടെ മുന്നിട്ടുനിന്നിട്ടും സ്പെയിനിന് ഫ്രാന്‍സിനോട് അടിയറവ് പറയേണ്ടിവന്നു. 83-ാം മിനുട്ടില്‍ വിയേരയും ഇഞ്ച്വറി ടൈമില്‍ സിദാനും നേടിയ ഗോളുകളിലൂടെ ഫ്രാന്‍സ് സ്പാനിഷ് കരുത്തിനെ അടിയറവ് പറയിക്കുകയായിരുന്നു.

ആദ്യപകുതിയില്‍ ഇരുവരും 1-1 എന്ന നിലയിലായിരുന്നു. ഡേവിഡ് വിയ്യയുടെ പെനാല്‍റ്റി കിക്കിലൂടെ സ്പെയിന്‍ ആദ്യം മുന്നിലെത്തിയെങ്കിലും 41-ാം മിനുട്ടില്‍ ഫ്രാങ്ക് റിബെറി സമനില ഗോള്‍ നേടി. രണ്ടാം പകുതിയില്‍ കളി അധിക സമയത്തേക്ക് നീളുമെന്ന് തോന്നിച്ച ഘട്ടത്തിലാണ് വിയേര വിജയത്തിലേക്ക് ഗോളടിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+