ഫൈനലില്‍ ഫ്രാന്‍സ്-ഇറ്റലി പോരാട്ടം
മ്യൂണിക്: 2006ലെ ലോകകപ്പ് ഫ്രാന്‍സോ ഇറ്റലിയോ നേടും. എട്ട് വര്‍ഷത്തെ ഇടവേളക്കു ശേഷം വീണ്ടും ഫൈനലിലെത്തിയ ഫ്രാന്‍സ് ഇത്തവണയും സിദാന്റെ ചിറകിലേറിയാണ് വിജയത്തിന്റെ കടമ്പ മറികടന്നത്.
33-ാം മിനുട്ടില്‍ സിദാന്‍ പെനാല്‍റ്റിയിലൂടെ നേടിയ ഒരു ഗോളിനാണ് സെമി ഫൈനല്‍ പോരാട്ടത്തില്‍ പോര്‍ച്ചുഗലിനെ വീഴ്ത്തിയത്. പെനാല്‍റ്റി ബോക്സിനുള്ളില്‍ തിയറി ഹെന്റിയെ പോര്‍ച്ചുഗീസ് ഡിഫന്റര്‍ റിക്കാര്‍ഡോ കാര്‍വാലോ ഫൗള്‍ ചെയ്തതിനായിരുന്നു റഫറി പെനാല്‍റ്റി അനുവദിച്ചത്.
കഷ്ടിച്ച് ആദ്യറൗണ്ട് മറികടന്ന ഫ്രാന്‍സ് നോക്കാട്ട് റൗണ്ടുകളില്‍ ഈ ലോകകപ്പിലെ ഏറ്റവും കരുത്തരായ സ്പെയിന്‍, ബ്രസീല്‍, പോര്‍ച്ചുഗല്‍ എന്നീ ടീമുകളെ മറികടന്നാണ് ഫൈനലിലെത്തുന്നത്. ഫ്രാന്‍സിന്റെ രണ്ടാമത്തെ ലോകകപ്പ് ഫൈനലാണിത്. 1998ലാണ് ഫ്രാന്‍സ് ആദ്യമായി ഫൈനലിലെത്തുന്നത്. അന്നവര്‍ ചാമ്പ്യന്‍മാരുമായി.
ഒപ്പത്തിനൊപ്പമുള്ള പോരാട്ടത്തില്‍ നേരിയ മേല്‍ക്കൈ പോര്‍ച്ചുഗലിനായിരുന്നെങ്കിലും അത് അവര്‍ക്ക് മുതലാക്കാനായില്ല. നിരന്തരമായ ആക്രമണങ്ങള്‍ക്കും സമനില ഗോള്‍ നേടിക്കൊടുക്കാനായില്ല. ഒടുവില്‍ ആദ്യ ലോകകപ്പ് ഫൈനല്‍ എന്ന സ്വപ്നം പോര്‍ച്ചുഗലിന് സ്വപ്നം തന്നെയായി അവശേഷിപ്പിക്കേണ്ടിവന്നു.












Click it and Unblock the Notifications