കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലോകകിരീടം ഇറ്റലിക്ക്

  • By Staff
Google Oneindia Malayalam News

ബെര്‍ലിന്‍: പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീണ്ട കലാശക്കളിയില്‍ ഫ്രാന്‍സിനെ കീഴ്പ്പെടുത്തി ഇറ്റലി നാലാം തവണ ലോക് ഫുട്ബോള്‍ കിരീടത്തില്‍ മുത്തമിട്ടു.

ഏഴാംം മിനുട്ടില്‍ സിദാന്റെ പെനാല്‍റ്റിയിലൂടെ മുന്നിലെത്തിയ ഫ്രാന്‍സിനെതിരെ 19-ാം മിനുട്ടില്‍ മെറ്റരാസി ഹെഡ്ഡറിലൂടെ സമനില ഗോള്‍ നേടി. നിശ്ചിതസമയത്തും അധികസമയത്തും പിന്നീട് ഗോള്‍വല ചലിച്ചില്ല. തുടര്‍ന്ന് ലോകചാമ്പ്യന്‍മാരെ കണ്ടെത്താന്‍ പെനാല്‍റ്റി ഷൂട്ടൗട്ട്. ഫ്രാന്‍സിന്റെ രണ്ടാമത്തെ കിക്കെടുത്ത ട്രെസഗെയുടെ പെനാല്‍റ്റി ക്രോസ് ബാറില്‍ തട്ടി പുറത്തായത് നിര്‍ണായകമായി. ഷൂട്ടൗട്ടില്‍ 5-3ന് ഇറ്റലി വിജയം കണ്ടു.

ഇതിനു മുമ്പ് 1994ലാണ് ഫൈനലില്‍ ഷൂട്ടൗട്ട് വേണ്ടിവന്നത്. അന്ന് ബ്രസീലിനോട് തോല്‍ക്കാനായിരുന്നു ഇറ്റലിയുടെ നിയോഗം.

കിരീടമേന്താനെത്തിയ സിനദിന്‍ സിദാന്‍ ചുവപ്പു കാര്‍ഡ് കണ്ട് അപമാനകരമായി പുറത്താവുന്നതിനും ഫൈനല്‍ സാക്ഷ്യം വഹിച്ചു. തീര്‍ത്തും അനാവശ്യമായ ഫൗളിലൂടെ സിദാന്‍ തന്റെ വിടവാങ്ങല്‍ ഓര്‍ക്കാന്‍ പറ്റാത്തതാക്കി മാറ്റുകയായിരുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X