സിപിഐയും സിപിഎമ്മും സ്ഥനങ്ങള്‍ പങ്കിടുന്നു
തിരുവനന്തപുരം: കോര്‍പ്പറേഷന്‍, ബോര്‍ഡ് ചെയര്‍മാന്‍ സ്ഥാനങ്ങള്‍ പങ്കുവെയ്ക്കാന്‍ രൂപീകരിച്ച എല്‍ഡിഎഫ് ഉപസമിതിയെ കണക്കിലെടുക്കാതെ ബഹുഭൂരിപക്ഷം സ്ഥാനങ്ങളും സിപിഎമ്മും, സിപിഐയും കയ്യടക്കുന്നു.
ചെറിയ ഘടകകക്ഷികള്‍ക്ക് അപ്രധാനമായ ഏതാനും സ്ഥനങ്ങള്‍ നല്‍കാമെന്നാണ് സിപിഎമ്മിന്റെ വാഗ്ദാനം. സ്ഥാനങ്ങള്‍ പങ്കുവെയ്ക്കാനായി ഒരു ഉപസമിതി രൂപീകരിച്ചെങ്കിലും ഒരിക്കല്‍പ്പെലും സമിതി ഇക്കാര്യത്തിനായി യോഗം ചേര്‍ന്നിട്ടില്ല.
സിപിഎം സംസ്ഥാന ജനറല്‍ സെക്രട്ടറി പിണറായി വിജയനെക്കണ്ട് ഘടകകക്ഷി പ്രതിനിധികള്‍ അവരുടെ അവകാശവാദം ഉന്നയിക്കുകമാത്രമാണ് ഇതുവരെ ചെയ്തത്. അവകാശവാദങ്ങള്‍ കേള്‍ക്കുന്നതിനപ്പുറം അതംഗീകരിച്ചുകൊടുക്കുന്നതിന്റെ ഒരു സൂചനയും പിണറായി ഇതേവരെ നല്‍കിയിട്ടില്ല.
ആവര്‍ത്തിച്ചു നടന്ന ചര്‍ച്ചകളിലൊന്നും സിപിഎം ആദ്യം നല്‍കിയ വാഗ്ദാനത്തില്‍ക്കൂടുതലൊന്നും ഘടകകക്ഷികള്‍ക്ക് നല്‍കിയിട്ടില്ല. മന്ത്രിസ്ഥാനം ലഭിക്കതെപോയ എന്‍സിപി, കോണ്‍ഗ്രസ് (എസ്) എന്നിവയ്ക്ക് പോലും കാര്യമായ പരിഗണന മുന്നണി നേതൃത്വം നല്‍കിയിട്ടില്ല.
സിഡ്കോ, വികലാംഗ ക്ഷേമ കോര്‍പ്പറേഷന്‍, എന്നിവയുടെ ചെയര്‍മാന്‍ സ്ഥാനമാണ് എന്‍സിപിയ്ക്ക് വാഗ്ദാനം ചെയ്തിരിക്കുന്നത്.
കോണ്‍ഗ്രസ് എസിന് തയ്യല്‍ത്തൊഴിലാളി ക്ഷേമനിധി, ഷൊര്‍ണൂരിലെ മെറ്റല്‍ ഇന്‍ഡസ്ട്രീസ് എന്നിവ നല്‍കാമെന്നാണ് പറഞ്ഞിരിക്കുന്നത്.
പ്രാധാന്യമുള്ള ഏതെങ്കിലും പദവികള്‍ നല്‍കണമെന്ന ഈ കക്ഷികളുടെ ആവശ്യം ഇടതുമുന്നണിയോഗം പരിഗണിച്ചിട്ടില്ല.












Click it and Unblock the Notifications