Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്രതിപക്ഷ ബഹളം: പാര്‍ലമെന്റ് സമ്മേളനം നീട്ടിവെച്ചു

ദില്ലി: വര്‍ഷകാല സമ്മേളത്തിന്റെ ആദ്യദിവസം പ്രതിപക്ഷ ബഹളത്തെത്തുടര്‍ന്ന് ലോക്സഭ തിങ്കളാഴ്ചത്തേയ്ക്ക് നീട്ടിവെച്ചു.

അന്തരിച്ച സിറ്റിംഗ് എംപി എന്‍സിപിയുടെ വസന്ത് ചവാന് ആദരാഞ്ജലികളര്‍പ്പിച്ച് രാജ്യസഭയും ഇന്നത്തേയ്ക്ക് പിരിഞ്ഞു.

വര്‍ഷകാല സമ്മേളനത്തിന്റെ ആദ്യദിവസം സഭയാരംഭിച്ച് നാല്പത് മിനിറ്റിനുള്ളില്‍ത്തന്നെ തീവ്രവാദം, വിലക്കയറ്റം എന്നിവയില്‍ പ്രതിഷേധിച്ച് പ്രതിപക്ഷാംഗങ്ങള്‍ ബഹളംവെച്ച് സഭ സ്തംഭിപ്പിക്കുകയായിരുന്നു.

വിലക്കയറ്റത്തെക്കുറിച്ചു ചര്‍ച്ചചെയ്യാന്‍ അവസരം നല്‍കാമെന്ന് സ്പീക്കര്‍ സോമാഥ് ചാറ്റര്‍ജി ആവര്‍ത്തിച്ചു പറഞ്ഞെങ്കിലും പ്രതിപക്ഷം വഴങ്ങിയില്ല.

രാജ്യത്തെ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ ചെറുക്കുന്നതില്‍ യുപിഎ സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്ന് പ്രതിപക്ഷം ആരോപിച്ചു.

മുംബൈ സ്ഫോടനം, ശ്രീനഗറിലെ ഗ്രനേഡ് ആക്രമണം എന്നിവയില്‍ മരിച്ചവര്‍ക്ക് പാര്‍ലമെന്റിന്റെ ഇരുസഭകളും ആദരാഞ്ജലി അര്‍പ്പിച്ചു.

അന്തരിച്ച എംപി ചവാന്‍ കഴിവുറ്റ പാര്‍ലമെന്റേറിയനും സാമൂഹ്യ പ്രവര്‍ത്തകനുമായിരുന്നുവെന്ന് രാജ്യസഭാധ്യക്ഷന്‍ ഭൈരോണ്‍സിംഗ് ശെഖാവത്ത് അനുശോചന പ്രസംഗത്തില്‍ അഭിപ്രായപ്പെട്ടു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+