കാര്യങ്ങൾ അതിവേഗം അറിയാൻ
For Daily Alerts
ലിയോണ്‍ രാജിന്റെ മൃതദേഹം പോസ്റ്മോര്‍ട്ടം ചെയ്യുന്നത് തടഞ്ഞു
കോഴിക്കോട്: മരിച്ച റിമാന്റ് പ്രതിയുടെ മൃതദേഹം പോസ്റ് മോര്‍ട്ടം നടത്തുന്നത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തടഞ്ഞു.
പെരിന്തല്‍മണ്ണ സബ്ജയിലില്‍ നിന്ന് കോഴിക്കോട് ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ചികിത്സയില്‍ക്കഴിയവെ മരിച്ച തിരുച്ചിറപ്പള്ളി സ്വദേശി ലിയോണ്‍ രാജിന്റെ മൃതദേഹം പോസ്റ്മോര്‍ട്ടം ചെയ്യാനുള്ള ശ്രമമാണ് പ്രവര്‍ത്തകര്‍ തടഞ്ഞത്.
മരിച്ചയാളിന്റെ ബന്ധുക്കല്‍ എത്താതെ പോസ്റ് മോര്‍ട്ടം നടത്തുന്നത് ഉചിതമല്ലെന്നായിരുന്നു കെപിസിസി സെക്രട്ടറി എന്‍സുബ്രിഹ്മണ്യന്റെ നേതൃത്വത്തില്‍ എത്തിയ പ്രവര്‍ത്തകരുടെ അഭിപ്രായം.
ഇവരുടെ എതിര്‍പ്പിനെത്തുടര്‍ന്ന് ഇന്‍ക്വസ്റിന് എത്തിയ കുറ്റിപ്പുറം പൊലീസും ജയില്‍ പ്രതിനിധിയും തിരിച്ച് പോയി.