കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സെന്‍സറിംഗില്‍ മതസംഘടനകള്‍ ഇടപെടരുത്: കാസറവള്ളി

  • By Staff
Google Oneindia Malayalam News

തൃശ്ശൂര്‍: ചലച്ചിത്രങ്ങള്‍ സെന്‍സര്‍ ചെയ്യുന്നതില്‍ മതസംഘടനകള്‍ അനാവശ്യമായി ഇടപെടുകയും നിര്‍ബ്ബന്ധങ്ങള്‍ വെച്ചുപുലര്‍ത്തുകയും ചെയ്യുന്ന രീതി മാറ്റണമെന്ന് ദേശീയ അവാര്‍ഡ് ജേതാവും കന്നഡ സംവിധായകനുമായ ഗരീഷ് കാസറവള്ളി അഭിപ്രായപ്പെട്ടു.

ചിത്രങ്ങള്‍ സെന്‍സര്‍ ചെയ്യാനുള്ള മുഴുവന്‍ അധികാരവും തങ്ങള്‍ക്കാണെന്ന രീതിയില്‍ സെന്‍സര്‍ ബോര്‍ഡിന്റെ ജോലിമുഴുവന്‍ മതസംഘടനകള്‍ഏറ്റെടുക്കുകയാണ്-അദ്ദേഹം അരോപിച്ചു.

തൃശ്ശൂരില്‍ സംഘടിപ്പിച്ച മുഖാമുഖം പരിപാടിയില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു ഗരീഷ്. സിനിമയില്‍ സൂപ്പര്‍ താരസാന്നിദ്ധ്യം വേണമെന്ന നിര്‍ബ്ബന്ധം അനാവശ്യമാണ്. തങ്ങള്‍ കൈകാര്യം ചെയ്യുന്ന വിഷയത്തില്‍ ഓരോരുത്തര്‍ക്കും പൂര്‍ണവിശ്വാസമുണ്ടെങ്കില്‍ പുതുമുഖങ്ങളെ വെച്ച് സിനിമയെടുത്ത് വിജയിപ്പിക്കാമെന്ന കാര്യത്തില്‍ സംശയമില്ല- ഗീരീഷ് പറഞ്ഞു.

ഇന്ത്യന്‍ സിനിമകള്‍ തനത് സംസ്കാരം ഉള്‍ക്കൊള്ളുന്നവയായിരിക്കണം. അല്ലാതെ അഗോളീകരണത്തിന്റെ ഭാഗമായി സാങ്കേതിക വിദ്യഉപയോഗിച്ച് ആകര്‍ഷകമാക്കി ലോകവിപണി മാത്രം ലക്ഷ്യം വെച്ച് സിനിമയെടുക്കുന്ന പ്രവണത അവസാനിപ്പിക്കണം.

സമൂഹത്തിലെ പാവപ്പെട്ടവരുടെയും സാധാരണക്കാരുടെയും പ്രശ്നങ്ങള്‍ പറയാനാണ് താന്‍ സിനിമയെടുക്കുന്നത്. തനിയ്ക്ക് പരിചിതരായവരുടെ പ്രശ്നങ്ങളാണ് തന്റെ സിനിമകളിലെല്ലാമുള്ളത്. ആധുനിക സാങ്കേതിക വിദ്യ വികസിച്ചതോടെ ഇന്ത്യയിലെ ഫിലിം സൊസൈറ്റികളുടെ അവസ്ഥ ഏറെ മെച്ചപ്പെട്ടിട്ടുണ്ട്- അദ്ദേഹം അഭിപ്രായപ്പെട്ടു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X