ബെച്ചു വലയിലുണ്ടെന്ന് സൂചന; അറസ്റ് വൈകിയേക്കും
കൊച്ചി: തന്ത്രിസംഭവത്തിലെ മുഖ്യ പ്രതികളിലൊരാളായ ബെച്ചു റഹ്മാന്‍ പോലീസ് വലയിലുണ്ടെന്ന് സൂചന.
കേസുമായി ബന്ധപെട്ട കൂടുതല്‍ ആളുകളെ കണ്ടെത്താനുണ്ട് ഇതിന് ബെച്ചു പുറത്ത് നില്‍ക്കുന്നതാണ് കൂടുതല്‍ സഹായകരം. എന്നാല്‍ ബെച്ചു പൊലീസിന്റെ സൂക്ഷ്മ നിരീക്ഷണത്തിലാണെന്നാണ് കരുതുന്നത്. ഇനി അറസ്റ് മാത്രമേ വേണ്ടൂ എന്നും പൊലീസ് പറയുന്നുണ്ട്. ഒരാഴ്ച മുമ്പ് കാസര്‍കോട്ടു നിന്ന് ബെച്ചുവിനെ വലയിലാക്കിയെന്നും ശ്രുതിയുണ്ട്. ഇയാളുടെ കാറും കസ്റഡിയിലെടുത്തു.
കൂടുതല്‍ പേരെ പിടികൂടാനായിട്ടാണ് മുംബൈയില്‍ അസി. കമ്മീഷണര്‍ എ.വി. ജോര്‍ജിന്റെ നേതൃത്വത്തില്‍ അന്വേഷണം നടത്തിയത്. ബെച്ചുവിനെയും മുംബൈയിലേക്ക് കൊണ്ടുപോയതായാണ് സൂചന. ബെച്ചുവഴി ഇവരെ വിളിച്ചുവരുത്തി പിടികൂടുകയായിരുന്നു ലക്ഷ്യം. എന്നാല്‍ ഇത് വിജയിച്ചില്ലെന്നാണറിയുന്നത്. മുംബൈയില്‍ പോയ
ബെച്ചുവിനെ ഉപയോഗിച്ചാണ് ബിജി പീറ്ററിനെ വിളിച്ചുവരുത്തിയതെന്നാണ് അറിയുന്നത്. താന്‍ പറയുമ്പോള്‍ പെട്ടിയുമായി വരണമെന്ന് നിര്‍ദ്ദേശിച്ചാണ് ബെച്ചു പോയിരുന്നത്. ഇപ്രകാരം ബെച്ചുവിനെക്കൊണ്ട് ബിജി പീറ്ററിനെ പോലീസ് വിളിച്ചുവരുത്തുകയായിരുന്നത്രെ.
തന്ത്രിയെ ഭീഷണിപ്പെടുത്തിയവരില്‍ രണ്ടുപേര്‍ ഹിന്ദി സംസാരിച്ചിരുന്നതായി പരാതിയില്‍ വ്യക്തമാക്കിയിരുന്നു. ഇവരെ തേടിയാണ് പോലീസ് മുംബൈയില്‍ പോയത്.












Click it and Unblock the Notifications