കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിനിമകള്‍ക്ക് എ പ്ലസ് റേറ്റിംഗിന് നിര്‍ദേശം

  • By Staff
Google Oneindia Malayalam News

ദില്ലി: പ്രായപൂര്‍ത്തിയാവരെ ഉദ്ദേശിച്ചുള്ള ചിത്രങ്ങള്‍ക്ക് ഏതെങ്കിലും തരത്തിലുള്ള സെന്‍സര്‍ഷിപ്പ് ഏര്‍പ്പെടുത്തുന്നത് ഒഴിവാക്കാനായി ഇത്തരം ചിത്രങ്ങള്‍ക്ക് എ പ്ലസ് എന്നോ എക്സ് എന്നോ റേറ്റിംഗ് നല്‍കണമെന്ന് സെന്‍സര്‍ ബോര്‍ഡ് സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

സെന്‍സര്‍ ബോര്‍ഡ് അധ്യക്ഷ ഷര്‍മിളാ ടാഗോറാണ് ഇക്കാര്യം അറിയിച്ചത്. അതേ സമയം അശ്ലീല രതി ചിത്രങ്ങള്‍ അനുവദിക്കണമെന്ന വിജയ് ആനന്ദിന്റെ നിര്‍ദേശത്തോട് യോജിക്കുന്നില്ലെന്നും ഷര്‍മിളാ ടാഗോര്‍ പറഞ്ഞു.

എ പ്ലസ് എന്നോ എക്സ് എന്നോ റേറ്റിംഗ് നല്‍കുന്ന ചിത്രങ്ങളിലെ ഒരു ഭാഗവും സെന്‍സര്‍ ചെയ്യാതെ പ്രദര്‍ശിപ്പിക്കാവുന്നതാണെന്ന് ഷര്‍മിളാ ടാഗോര്‍ അഭിപ്രായപ്പെട്ടു. ചുംബന രംഗങ്ങള്‍ക്ക് അനുമതി നല്‍കുന്നതിലും സെന്‍സര്‍ ബോര്‍ഡിന് എതിര്‍പ്പില്ല- ഒരു ടിവി ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.

പ്രായപൂര്‍ത്തിയായവര്‍ക്കുള്ള ചിത്രങ്ങള്‍ ടിവിയില്‍ പ്രദര്‍ശിപ്പിക്കുന്നത് പൂര്‍ണമായും നിരോധിക്കുന്നതിനോട് യോജിപ്പില്ല. അത്തരം ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നത് പ്രത്യേക സമയം അനുവദിക്കുകയാണ് വേണ്ടത്- ഷര്‍മിളാ ടാഗോര്‍ പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X