കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരളത്തില്‍ കനത്ത മഴ തുടരുന്നു

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്നു. ഞായറാഴ്ച രാത്രിതുടങ്ങിയ മഴ നിലയ്ക്കാതെ പെയ്യുകയാണ്.

കനത്തമഴയെത്തുടര്‍ന്ന് സംസ്ഥാനനഗരത്തിലെ മിക്ക സ്ഥലങ്ങളിലും വെള്ളം കയറിയിട്ടുണ്ട്. തിരുവനന്തപുരം നഗരത്തില്‍ മാത്രം ഇതുവരെ 8.33 സെന്റീമീറ്റര്‍ മഴ രേഖപ്പെടുത്തിയിട്ടുണ്ട്.

അറബിക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദമാണ് പരക്കെയുള്ള മഴയ്ക്ക് കാരണമെന്ന് കാലാവസ്ഥാനിരീക്ഷണകേന്ദ്രം അറിയിച്ചു. രണ്ടുദിവസം കൂടി കനത്ത മഴ തുടരുമെന്നും കേന്ദ്രം അറിയിച്ചിട്ടണ്ട്.

തിരുവനന്തപുരത്തെ തമ്പാനൂരും കിഴക്കേ കോട്ടയും പൂര്‍ണമായും വെള്ളത്തിനടിയിലാണ്. ജില്ലാകലക്ടര്‍ എം. അയ്യപ്പന്‍ വെള്ളപ്പൊക്കം ബാധിച്ചസ്ഥലങ്ങള്‍ സന്ദര്‍ശിക്കുന്നുണ്ട്.

ഇവിടങ്ങളില്‍ നിന്നും ജനങ്ങളെ ദുരിതാശ്വാസ ക്യാമ്പുകളിലേയ്ക്ക് മാറ്റിയിട്ടുണ്ട്. നഗരങ്ങളില്‍ കനത്ത മഴയും ഗതാഗതക്കുരുക്കും കാരണം ജനങ്ങല്‍ വലയുകയാണ്.

കനത്തമഴമൂലം തലസ്ഥാനത്ത് പ്രഫഷണല്‍ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ ഒഴികെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും കളക്ടര്‍ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

കടലില്‍ മത്സ്യബന്ധനത്തിന് പോകുന്നവര്‍ക്കായി പ്രത്യേക മുന്നറിയിപ്പുകളൊന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നല്‍കിയിട്ടില്ല. മഴ തുടരുന്ന സാഹചര്യത്തില്‍ പല ഡാമുകളിലെയും ഷട്ടറുകള്‍ തുറന്നുവിടാന്‍ സാധ്യതയുണ്ട്.

നെയ്യാര്‍ ഡാമില്‍ ഇപ്പോള്‍ത്തന്നെ മൂന്ന് ഷട്ടറുകള്‍ തുറന്നു കഴിഞ്ഞു. ഡാമിന്റെ പരിസരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

വടക്കന്‍ കേരളത്തിലും താരതമ്യേന ശക്തമായ മഴ പെയ്യുകയാണ്. കോഴിക്കോട്ട് 6. 23 സെന്റീമീറ്റര്‍ മഴ രേഖപ്പെടുത്തി. കുന്നംകുളം-15, ഇനാമക്കല്‍(തൃശ്ശൂര്‍)-16, ചാലക്കുടി-11, കൊച്ചി വിമാനത്താവളം-10, നെടുമങ്ങാട്-9, കൊച്ചി, വര്‍ക്കല, നെയ്യാറ്റിന്‍കര-7 എന്നിങ്ങനെയാണ് മഴരേഖപ്പെടുത്തിയത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X