Get Updates
Get notified of breaking news, exclusive insights, and must-see stories!

ചിക്കന്‍ ഗുനിയ: കേരളത്തില്‍ 30വര്‍ഷത്തിനുശേഷം

തിരുവനന്തപുരം: മുപ്പത് വര്‍ഷങ്ങള്‍ക്കുശേഷമാണ് കേരളത്തില്‍ ചിക്കന്‍ ഗുനിയ ബാധയുണ്ടാകുന്നതെന്ന് പകര്‍ച്ചവ്യാധി നിയന്ത്രണകേന്ദ്രം ഡയറക്ടര്‍ പി. എ ജോഷി അറിയിച്ചു.

ആലപ്പുഴ ജില്ലയിലെ രോഗബാധ തടയുന്നതില്‍ ആരോഗ്യവകുപ്പധികൃതര്‍ വീഴ്ച വരുത്തിയതായി ജോഷി ആരോപിച്ചു. ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാറിന്റെ നടപടികള്‍ കൂടിതല്‍ കാര്യക്ഷമമായി നടപ്പാക്കേണ്ടതുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

വൈറസ് ബാധമ ൂലമുണ്ടാകുന്ന രോഗമായതിനാല്‍ ഇതിന് പ്രതിരോധ മരുന്നില്ല. രോഗത്തെ ഉന്മൂലനം ചെയ്യാനും സാധിക്കില്ല. ഇത് ചികിത്സിക്കാന്‍ ഡോക്ടറുടെ ആവശ്യമില്ല. ചികിത്സ വീട്ടില്‍ത്തന്നെയാവാം- ജോഷി പറഞ്ഞു.

ഏഡീസ് കൊതുകുകുകളാണ് രോഗം പരത്തുന്നത്. ഈ കൊതുകുകല്‍ മുട്ടയിടുന്നതും രോഗം പരത്തുന്നതും പകല്‍ സമയത്താണ്. പാത്രങ്ങില്‍ സൂക്ഷിച്ചിരിക്കുന്ന ശുദ്ധജലത്തിലാണ് ഇവ മുട്ടയിട്ടുപെരുകുന്നത്. വലിയ ജലാശയങ്ങളില്‍ ഇവ മുട്ടയിടാറില്ല.

ചിക്കന്‍ഗുനിയ മരണകാരണമാകില്ല. കേരളത്തിലുണ്ടായ മരണങ്ങളെക്കുറിച്ച് പഠനം നടത്തിവരുകയാണ്. ഇതിനായിമരിച്ചവരുടെ ബന്ധുക്കളില്‍ നിന്നും ചികിത്സിച്ച ഡോക്ടര്‍മാരില്‍ നിന്നും വിവരങ്ങള്‍ ശേഖരിച്ചുവരുകായാണെന്നും അദ്ദേഹം അറിയിച്ചു.

കൊതുകുകള്‍ക്ക് മുട്ടയിടാന്‍ പാകത്തില്‍ പാത്രങ്ങളില്‍ വെള്ളം സൂക്ഷിച്ചുവെയ്ക്കരുതെന്നും ജനങ്ങള്‍ കൊതുകുവല ഉപയോഗിക്കണമെന്നും കേന്ദ്രസംഘം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+