കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തിരുവമ്പാടിയില്‍ ഡിഐസി നിലപാട് നിര്‍ണ്ണായകമാകും: ഗംഗാധരന്‍

  • By Staff
Google Oneindia Malayalam News

കോഴിക്കോട്: തിരുവമ്പാടിയില്‍ നടക്കാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പില്‍ ആര് ജയിക്കണമെന്ന കാര്യം ഡിഐസി തീരുമാനിക്കുമെന്ന് പാര്‍ട്ടി നേതാവ് എം.പി ഗംഗാധരന്‍ പറഞ്ഞു.

തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തണോ എന്നകാര്യം എന്‍സിപിയുമായുള്ള ലയനത്തിനുശേഷം സംയുക്തമായി തീരുമാനിക്കും. എന്തുതന്നെ വന്നാലും കോണ്‍ഗ്രസ്സിന്റെ നേതൃത്വത്തിലുള്ള യുഡിഎഫിനെ പാര്‍ട്ടി പിന്തുണയ്ക്കില്ല- അദ്ദേഹം വ്യക്തമാക്കി.

സംസ്ഥാനത്തെ ഇരുമുന്നണികളും സ്വന്തം ആവശ്യങ്ങള്‍ക്കായി പലപ്പോഴും വര്‍ഗ്ഗീയ ശക്തികളോട് കൂട്ടുകൂടിയിട്ടുണ്ട്. എന്നാല്‍ ഡിഐസി ഒരിക്കലും വര്‍ഗ്ഗീയ ശക്തികളുമായി കൂട്ടുചേരില്ല. കേരളത്തില്‍ ശക്തിയുട കാര്യത്തില്‍ സിപിഎമ്മിനൊപ്പം നില്‍ക്കാന്‍ അര്‍ഹതയുള്ള പാര്‍ട്ടി ഡിഐസി മാത്രമാണ്- അദ്ദേഹം പറഞ്ഞു.

മുസ്ലിം ലീഗ് ഒരു കാലത്തും രാജ്യതാല്പര്യങ്ങള്‍ക്ക് എതിരുനില്‍ക്കുകയോ തീവ്രവാദത്തിന് കൂട്ടുനില്‍ക്കുകയോ ചെയ്തിട്ടില്ല. അടിസ്ഥാനപരമായി എല്ലാവരിലും വര്‍ഗീയവാദികളുണ്ടാകും. എന്നാല്‍ അത് രാജ്യതാല്പര്യത്തിനെതിരായാല്‍ മാത്രമേ ഭയക്കേണ്ടതുള്ളു.

ആര്യാടന്‍ കാലുമാറിക്കൊണ്ടിരിക്കുന്ന നേതാവാണ്. ഓരോ തവണയും ആരില്‍ നിന്നാണോ സഹായം കിട്ടേണ്ടത് അപ്പോള്‍ അവര്‍ക്കൊപ്പം നില്‍ക്കുകയും പിന്നീട് തള്ളിപ്പറയുകയും ചെയ്യുന്നതാണ് ആര്യാടന്‍ മുഹമ്മദിന്റെ രീതി- ഗംഗാധരന്‍ കുറ്റപ്പെടുത്തി

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X