കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മലയാളി എന്‍ജിനീയര്‍ യുഎസില്‍ വെടിയേറ്റുമരിച്ചു

  • By Staff
Google Oneindia Malayalam News

കൊച്ചി: മലയാളി എന്‍ജിനീയര്‍ അമേരിക്കയിലെ ടെക്സാസില്‍ കവര്‍ച്ചക്കാരുടെ വെടിയേറ്റ് മരിച്ചു. കൊച്ചി കടവന്ത്ര സ്വദേശി സനല്‍ നാഥ്(26)ആണ് മരിച്ചത്.

കൂടെയുണ്ടായിരുന്ന പ്രതിശ്രുത വധുവിന്റെ പേഴ്സ് തട്ടിപ്പറിച്ച മോഷ്ടാവിനെ പിടികൂടാന്‍ ശ്രമിക്കുന്നതിനിടെയാണ് സനല്‍നാഥിന് വെടിയേറ്റത്. ഉടന്‍തന്നെ ഫോര്‍ട്ട്വെര്‍ത്തിലുള്ള ജോണ്‍ പീറ്റര്‍ സ്മിത്ത് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.

ടെക്സാസ് സര്‍വ്വകലാശാലയിലെ പൂര്‍വ്വവിദ്യാര്‍ത്ഥിയും തുകല്‍ ഫാക്ടറിയില്‍ എന്‍ജിനീയറുമായ സനല്‍ സൗത്ത് കൂപ്പര്‍ സ്ട്രീറ്റിലെ വുഡ്വിന്റ് അപ്പാര്‍ട്ട്മെന്റിലായിരുന്നു താമസം. തിങ്കളാഴ്ച രാത്രി ഒന്‍പത് മണിയോടെ അപ്പാര്‍ട്ടുമെന്റിലേയ്ക്കുള്ള യാത്രക്കിടെയാണ് സംഭവം നടന്നത്.

ദില്ലിയില്‍ ജോലിചെയ്യുന്ന നാവിക ഓഫീസര്‍ വി. രവീന്ദ്രനാഥിന്റെയും കൊച്ചിയിലെ നേവല്‍ ചില്‍ഡ്രന്‍സ് സ്കൂള്‍ അധ്യാപിക വല്‍സലയുടെയും മകനാണ് സനല്‍. ജനുവരി 17ന് ഗുരുവായൂരില്‍ വെച്ച് സനലിന്റെ വിവാഹം നടത്താനുള്ള ഒരുക്കത്തിലായിരുന്നു വീട്ടുകാര്‍. പ്രതിശ്രുത വധുവും ടെക്സാസിലാണ് ജോലി ചെയ്യുന്നത്.

ഇന്ത്യന്‍ എംബസിയില്‍ നിന്നും ദില്ലിയില്‍ വിവരം ലഭിച്ചതിനെത്തുടര്‍ന്ന് നാട്ടിലേയ്ക്കു തിരിച്ച രവീന്ദ്രനാഥ് വ്യാഴാഴ്ച കൊച്ചിയിലെത്തിയ ശേഷമാണ് കുടുംബാംഗങ്ങളെ മരണം വിവരം അറിയിച്ചത്.

സനല്‍ നാഥിനെ അക്രമിച്ചയാള്‍ കറുത്ത വര്‍ഗക്കാരനാണെന്ന് സൂചന ലഭിച്ചിട്ടുണ്ട്. ഇയാള്‍ക്കുവേണ്ടി പൊലീസ് തിരച്ചില്‍തുടരുന്നതായി ടെക്സാസില്‍ നിന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇയാളെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് പതിനായിരം ഡോളര്‍ നല്‍കുമെന്നും പൊലീസ് പ്രഖ്യാപിച്ചിട്ടുണ്ട്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X