കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തീവണ്ടിയ്ക്കുമേല്‍ മേല്‍പ്പാലം തകര്‍ന്നുവീണ് 10 മരണം

  • By Staff
Google Oneindia Malayalam News

ബഗല്‍പൂര്‍: ബീഹാറിലെ ബഗല്‍പ്പൂരില്‍ ഓടിക്കൊണ്ടിരുന്ന തീവണ്ടിയ്ക്ക് മുകളില്‍ മേല്‍പ്പാലം തകര്‍ന്നുവീണ് രണ്ടുവയസ്സുള്ള കുട്ടിയുള്‍പ്പെടെ പത്തുപേര്‍ മരിച്ചു. അപകടത്തില്‍ മുപ്പതോളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

ബഗല്‍പ്പൂര്‍ റയില്‍വേസ്റേഷനിലെ റയില്‍വേ മേല്‍പ്പാലമാണ് ഹൗറ-ജമല്‍പൂര്‍ സൂപ്പര്‍ ഫാസ്റ് എക്സ്പ്രസിന് മുകളില്‍ തകര്‍ന്ന് വീണത്. 150 വര്‍ഷത്തോളം പഴക്കമുള്ള മേല്‍പ്പാലമാണ് ശനിയാഴ്ച രാവിലെ എട്ടുമണിയോടെ തകര്‍ന്നത്.

തീവണ്ടി പോകുന്നതിന്റെ പ്രകമ്പനത്തെത്തുടര്‍ന്ന് പഴകിയ തൂണുകളിലൊന്ന് തകര്‍ന്നതാണ് അപകടത്തിന് കാരണമായത്. ഇതിന് സമീപത്തായി പുതിയ മേല്‍പ്പാലം പണിതിട്ടുണ്ട്. പഴയപാലം പൊളിച്ചുകളയാനുള്ള പ്രവര്‍ത്തികള്‍ വ്യാഴാഴ്ചയാരംഭിച്ചിരുന്നു. ബാക്കിയുള്ള ഭാഗമാണ് തകര്‍ന്ന് വീണത്.

പാലം തകര്‍ന്നുവീണ ബോഗിയ്ക്കുള്ളിലെ ചില യാത്രക്കാര്‍ ഇപ്പോഴും ഉള്ളില്‍ കുടുങ്ങിക്കിടക്കുയാണ്. കൂടുതല്‍പ്പേര്‍ക്ക് പരുക്കേറ്റിട്ടുള്ളതായി സംശയിക്കുന്നുണ്ട്. ബഗല്‍പ്പൂര്‍ ജില്ലാ മജിസ്ട്രേട്ട് വിപിന്‍ കുമാര്‍, പോലിസ് സൂപ്രണ്ട് ജെ.എസ് ഗംഗ്വാര്‍ എന്നിവര്‍ സ്ഥലത്തെത്തി സുരക്ഷാ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം നല്‍കുന്നുണ്ട്. പരിക്കേറ്റവരെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇതില്‍ ചിലരുടെ നിലഗുരുതരമാണ്.

പാലം തകര്‍ന്നതിനെക്കുറിച്ച് അന്വേഷണം നടത്താന്‍ കേന്ദ്ര റയില്‍വേ മന്ത്രി ലാലുപ്രസാദ് യാദവ് ഉത്തരവിട്ടിട്ടുണ്ട്. സംഭവത്തെത്തുടര്‍ന്ന് രണ്ട് റയില്‍വേ ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്തു.

അപകടത്തെത്തുടര്‍ന്ന് സാഹിബ്ഗഞ്ച്-ബഗല്‍പൂര്‍ ഭാഗത്തേയ്ക്കുള്ള എല്ലാ തീവണ്ടികളും താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണെന്ന് റയില്‍വേ വൃത്തങ്ങള്‍ അറിയിച്ചു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X