കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തിരുവമ്പാടി: പ്രചാരണം ശനിയാഴ്ച അവസാനിയ്ക്കും

  • By Staff
Google Oneindia Malayalam News

കോഴിക്കോട്: തിരുവമ്പാടി ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തന് ശനിയാഴ്ച വൈകുന്നേരം അഞ്ചുമണിയോടെ സമാപനമാകും.

ഭരണ പക്ഷത്തുനിന്ന് മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദനടക്കമുള്ള മന്ത്രിമാരും പ്രതിപക്ഷത്തുനിന്ന് കേന്ദ്രമന്ത്രിയടക്കമുള്ളവരും അവസാന ദിവസത്തെ പര്യടന പരിപാടികളില്‍ പങ്കെടുക്കും.

ഞായറാഴ്ച നിശബ്ദ പ്രചാരണത്തിനുള്ള സമയമാണ്. ഇരുപക്ഷവും ഓരോ വോട്ടര്‍മാരെയും നേരിട്ടു കണ്ട് വോട്ടുകള്‍ ഉറപ്പാക്കുന്ന രീതി തിരഞ്ഞെടുത്തതിനാല്‍ കടുത്ത പോരാട്ടത്തിന് കളമൊരുങ്ങിയിട്ടുണ്ട്.

ഡിസംബര്‍ നാലിന് തിങ്കളാഴ്ച രാവിലെ ഏഴുമുതല്‍ വൈകീട്ട് അഞ്ചുവരെയാണ് വോട്ടെടുപ്പ് നടക്കുക. ഏഴാം തീയതി വോട്ടെണ്ണല്‍ നടക്കും. അന്ന് ഉച്ചയോടെ ഫലം അറിയാനാകുമെന്നാണ് കരുതുന്നത്.

മണ്ഡലത്തിലാകെ 153 ബൂത്തുകളാണ് തയ്യാറാക്കിരിക്കുന്നത്. നടപടിക്രമങ്ങളിലെ സുതാര്യത ഉറപ്പുവരുത്താന്‍ ബൂത്തുകളില്‍ ഡിജിറ്റല്‍ ക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ട്. അര്‍ധ സൈനിക വിഭാഗത്തെയും സംസ്ഥാന പൊലീസിനെയും വിന്യസിച്ച് കനത്ത സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

രണ്ട് ബൂത്തുകള്‍ കോഴിക്കോട് സിറ്റി പൊലീസ് കമ്മിഷണറുടെ അധികാര പരിധിയിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ബാക്കിയുള്ളവയെല്ലാം കോഴിക്കോട് റൂറല്‍ പൊലീസിന്റെ കീഴിലാണ്. റൂറല്‍ പൊലീസ് സൂപ്രണ്ട് തരുണ്‍ കുമാറിന്റെയും സിറ്റി പൊലീസ് കമ്മിഷണര്‍ ബല്‍റാം കുമാര്‍ ഉപാധ്യായയുടെയും മേല്‍നോട്ടത്തിലാണ് സുരക്ഷാ ക്രമീകരണങ്ങള്‍ നടക്കുന്നത്.

പോളിംഗ് ഓഫീസര്‍മാര്‍ക്കുള്ള പരിശീലനങ്ങളും ഇതിനകം അവസാനിച്ചിട്ടുണ്ട്. ഓരോ ബൂത്തുകളിലും പ്രിസൈഡിംഗ് ഓഫീസര്‍ ഉള്‍പ്പെടെ അഞ്ച് പോളിംഗ് ഓഫീസര്‍മാര്‍ വീതമാണുണ്ടാവുക.

മറ്റു ജില്ലകളില്‍ നിന്ന് അക്രമികള്‍ എത്തുകവഴി വോട്ടിംഗ് സമയത്തുണ്ടാകുന്ന അക്രമങ്ങളും അനിഷ്ട സംഭവങ്ങളും തടയുന്നതിനായി തിരുവമ്പാടി നിയോജകമണ്ഡലത്തിന്റെ എല്ലാ അതിര്‍ത്തികളിലും താല്‍ക്കാലികമായി പരശോധന ഏര്‍പ്പെടുത്തിയതായി പൊലീസ് അറിയിച്ചു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X