വ്യാജ സിഡി: ഐജിയുടെ ഭാര്യയെ പൊലീസ് ചോദ്യം ചെയ്തു
കൊച്ചി: വ്യാജസിഡി നിര്‍മ്മാണവുമായി ബന്ധപ്പെട്ട് ഐജി ടോമിന്‍ തച്ചങ്കരിയുടെ ഭാര്യയും റിയാന്‍ സ്റുഡിയോ ഉടമസ്ഥയുമായ അനിത തച്ചങ്കരിയെ പൊലീസ് ചോദ്യം ചെയ്തു.
സിഐ രമേശ് കുമാറിന്റെ നേതൃത്വത്തില്‍ ഞായറാഴ്ച ഉച്ചയോടെ അനിതയുടെ വീട്ടിലെത്തിയാണ് പൊലീസ് ഇവരെ ചോദ്യം ചെയ്തത്. ചോദ്യം ചെയ്യല്‍ ഒന്നരമണിക്കൂറോളം നീണ്ടു.
കേസന്വേഷണത്തിന് നേതൃത്വം നല്‍കുന്ന ഡിഐജി രേവഡ ചന്ദ്രശേഖറിന്റെയും സിറ്റി പൊലീസ് കമ്മിഷണര്‍ പി. വിജന്റെയും നിര്‍ദ്ദേശപ്രകാരമാണ് ചോദ്യം ചെയ്തത്. അനിതയെ ചോദ്യം ചെയ്തതില്‍ നിന്ന് വ്യാജ സിഡി നിര്‍മ്മാണവുമായി ബന്ധപ്പെട്ട തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്ന് സിഐ അറിയിച്ചു.
ഇതേ കേസുമായി ബന്ധപ്പെട്ട് ടോമിന്‍ തച്ചങ്കരിയെ തിങ്കളാഴ്ച ചോദ്യം ചെയ്തേയ്ക്കുമെന്ന് സൂചനയുണ്ട്. കൊച്ചിയിലെ തമ്മനത്തു പ്രവര്‍ത്തിക്കുന്ന റിയാന്‍ സ്റുഡിയോയുടെ അതിഥി മന്ദിരത്തില്‍ നിന്ന് കണ്ടെടുത്ത വ്യാജസിഡികള്‍ ഇതേവരെ പരിശോധനയ്ക്കയച്ചിട്ടില്ല. സിഡികള്‍ പരിശോധനയ്ക്കയയ്ക്കേണ്ടത് കോടതിയാണെന്ന നിലപാടിലാണ് അന്വേഷണോദ്യോഗസ്ഥര്‍.
വ്യാജ സിഡി നിര്‍മ്മാണം നടക്കുന്നുണ്ടെന്ന അറിയിപ്പിനെത്തുടര്‍ന്ന് റിയാന്‍ സ്റുഡിയോയില്‍ റെയ്ഡ് നടത്താന്‍ ശ്രമിച്ച ആന്റി പൈറസി വിഭാഗം തലവന്‍ ഋഷിരാജ് സിംഗിന് ഔദ്യോഗിക പദവി നഷ്ടമാവുകയും തുടര്‍ന്ന് ഭരണ കേന്ദ്രത്തിലുണ്ടായ തര്‍ക്കങ്ങള്‍ക്കും ശീതസമരങ്ങള്‍ക്കും ഒടുവില്‍ അദ്ദേഹത്തിന് സ്ഥാനം വീണ്ടുകിട്ടുകയും ചെയ്തിരുന്നു.












Click it and Unblock the Notifications