കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

38 കോടിയുടെ ടൂറിസം പദ്ധതിക്ക് കേന്ദ്രാനുമതി

  • By Staff
Google Oneindia Malayalam News

കണ്ണൂര്‍: സംസ്ഥാനത്തെ വിനോദ സഞ്ചാര മേഖലയുടെ വികസനത്തിനായി സമര്‍പ്പിച്ച 38 കോടിയുടെ പദ്ധതിയ്ക്ക് കേന്ദ്രസര്‍ക്കാര്‍ അനുമതിനല്‍കിയതായി ടൂറിസം മന്ത്രി കോടിയേരി ബാലകൃഷ്ണന്‍ അറിയിച്ചു.

കണ്ണൂര്‍ ഉള്‍പ്പെടെയുള്ള നിരവധി സ്ഥലങ്ങളിലെ ടൂറിസം വികസനം ഉള്‍പ്പെടുന്ന പദ്ധതിയ്ക്കാണ് അംഗീകാരം ലഭിച്ചിരിക്കുന്നത്.

3.8 കോടി ചെലവിട്ടു നടത്താന്‍ ഉദ്ദേശിയ്ക്കുന്ന മുഴപ്പിലങ്ങാട് ബീച്ച് വികസനമാണ് അംഗീകാരം കിട്ടിയതില്‍ കണ്ണൂരിനായുള്ള പ്രധാനപദ്ധതി. പയ്യാമ്പലം, മീന്‍കുന്ന് ബീച്ചുകളുടെ നവീകരണ പദ്ധതികള്‍ പരിഗണനയിലാണെന്ന് മന്ത്രി അറിയിച്ചു.

വിനോദസഞ്ചാരമേഖലയില്‍ കണ്ണൂര്‍ വളര്‍ച്ച പ്രാപിക്കുകയാണെന്നും 2005നെ അപേക്ഷിച്ച് 2006ല്‍ ജില്ലയില്‍ സന്ദര്‍ശനം നടത്തിയ വിനോദസഞ്ചാരികളുടെ എണ്ണത്തില്‍ 50 ശതമാനം വര്‍ദ്ധനവുണ്ടായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കണ്ണൂര്‍ കളക്ടറേറ്റ് മൈതാനിയില്‍ നിര്‍മ്മിച്ച ടൗണ്‍ സ്ക്വയര്‍ ഉദ്ഘാടനം ചെയ്യാനെത്തിയതായിരുന്നു മന്ത്രി

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X