കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എഡിബി കരാറിന് സിപിഎം സെക്രട്ടേറിയറ്റ് ശുപാര്‍ശ ചെയ്തു

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് നഗരസഭകളില്‍ സുസ്ഥിര നഗരവികസന പദ്ധതി നടപ്പാക്കുന്നതിനായി എഡിബിയില്‍ നിന്ന് വായ്പവാങ്ങാന്‍ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് ശുപാര്‍ശ ചെയ്തു.

കരാര്‍ സംബന്ധിച്ച ഇപ്പോള്‍ നിലവിലുള്ള എല്ലാ അവ്യക്തതകളും ആശങ്കകളും വിശദമായി ചര്‍ച്ചചെയ്ത് പരിഹരിച്ച് മുന്നോട്ട് പോകണമെന്ന പാര്‍ട്ടി കേന്ദ്രനേതൃത്വത്തിന്റെ നിലപാടനുസരിച്ചാണ് എഡിബി വായ്പയ്ക്ക് സിപിഎം സെക്രട്ടേറിയറ്റ് ശുപാര്‍ശ നല്‍കിയിരിക്കുന്നത്.

അടുത്ത മൂന്നുദിവസങ്ങളില്‍ ചേരുന്ന സംസ്ഥാന കമ്മിറ്റിയില്‍ വേണ്ടത്ര ചര്‍ച്ച നടത്തിയശേഷം കരാറുമായി മുന്നോട്ട് പോകാനാണ് തീരുമാനം. എന്നാല്‍ കരാര്‍ വ്യവസ്ഥകളെല്ലാം ജനദ്രോഹപരമാണെന്നും അവ നീക്കാതെ കരാറുമായി മുന്നോട്ട് പോകുന്നത് പാര്‍ട്ടി നയങ്ങള്‍ക്ക് യോജിച്ചതല്ലെന്നുമുള്ള നിലപാടാണ് അച്യുതാനന്ദന്‍ പക്ഷം സ്വീകരിച്ചത്.

ഇതു വ്യക്തമാക്കുന്ന കുറിപ്പുകളും യോഗത്തില്‍ അവര്‍ സമര്‍പ്പിച്ചിട്ടിട്ടുണ്ട്. എന്നാല്‍ ഇത്തരം ദോഷവ്യവസ്ഥകള്‍ നീക്കിയാണ് കരാര്‍ ഒപ്പുവച്ചതെന്നും പാര്‍ട്ടി നയരേഖയ്ക്ക് അനുയോജ്യമായ വ്യവസ്ഥകളേ കരാറിലുള്ളൂവെന്നും ഔദ്യോഗിക പക്ഷം വിശദീകരിച്ചു.

അടുത്ത മൂന്നു ദിവസങ്ങളിലായി ചേരുന്ന സംസ്ഥാന കമ്മിറ്റി യോഗത്തിലെ ചര്‍ച്ചകള്‍ക്ക് ശേഷമായിരിക്കും ഇത് സംബന്ധിച്ച പ്രഖ്യാപനമുണ്ടാവുക. പാര്‍ട്ടി നേതൃത്വത്തെയും സര്‍ക്കാറിനെയും ഏകോപിപ്പിച്ച് കൊണ്ടുപോകുന്നതിനായി മുമ്പ് രൂപം നല്‍കിയ അഞ്ചംഗ സമിതിയുടെ പ്രവര്‍ത്തനം ഊര്‍ജിതമാക്കാന്‍ സെക്രട്ടേറിയറ്റ് തീരുമാനിച്ചിട്ടുണ്ട്.

പാര്‍ട്ടിയില്‍ വിഭാഗീയ പ്രവര്‍ത്തനങ്ങള്‍ രൂക്ഷമായതിനെതിരെ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് ഇരുപക്ഷത്തെ നേതാക്കളെയും കുറ്റപ്പെടുത്തിയതായി സൂചനയുണ്ട്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X