പൊലീസ് നിയമ ഭേദഗതി ഓര്‍ഡിനന്‍സ് മന്ത്രിസഭ അംഗീകരിച്ചു
തിരുവനന്തപുരം: കേരളാ പൊലീസ് നിയമം ഭേദഗതിചെയ്യാനുള്ള ഓര്‍ഡിനന്‍സിന് മന്ത്രിസഭ അംഗീകാരം നല്‍കിയതായി മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍ അറിയിച്ചു.
മന്ത്രിസഭായോഗ തീരുമാനങ്ങള്‍ വിശദീകിരിയ്ക്കാന്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്.
സംസ്ഥാന പൊലീസിന്റെ നിയന്ത്രണാവകാശം ഉറപ്പുവരുത്തുസ്റതാണ് ഓര്‍ഡിനന്‍സ്. സുപ്രിം കോടതിയുടെ നിര്‍ദ്ദേശപ്രകാരമാണ് ഓര്‍ഡിനന്‍സ് പാസാക്കുന്നത്.
വരള്‍ച്ച നേരിടുന്നതിനായി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ ഓരോ ജില്ലാകളക്ടര്‍മാര്‍ക്കും അഞ്ച് കോടി രൂപവീതം അനുവദിച്ചിട്ടുണ്ട്.
അന്തരിച്ച മുന്‍ എംഎല്‍എ മത്തായിച്ചാക്കോയുടെ മക്കള്‍ക്ക് വിദ്യാഭ്യാസത്തിനായി അഞ്ച് ലക്ഷം രൂപ അനുവദിയ്ക്കാനും ഭാര്യയ്ക്ക് സംസ്ഥാന സഹകരണ വകുപ്പില്‍ ജോലിനല്‍കാനും മന്ത്രിസഭ തീരുമാനിച്ചിട്ടുണ്ട്.
രാജീവ് ഗാന്ധി സെന്റര്‍ഫോര്‍ ബയോടെക്നോളജി കേന്ദ്ര ശാസ്ത്രസാങ്കേതിക മന്ത്രാലയത്തിന് വിട്ടുകൊടുക്കാന്‍ തീരുമാനിച്ചു. സ്മാര്‍ട്സിറ്റിയുടെ കാര്യത്തില്‍ ദുബായ് ഇന്റര്‍നെറ്റ് സിറ്റി അധികൃതരുമായി ഏകദേശ ധാരണയിലെത്തിയിട്ടുണ്ട്- മുഖ്യമന്ത്രി വിശദീകരിച്ചു.
മില്‍മപാലിന്റെ വില ഒരു രൂപ വര്‍ദ്ധിപ്പിയ്ക്കുമെന്നും ഇതല്‍ 75 റെപസയും ക്ഷീരകര്‍ഷകര്‍ക്ക് ലഭ്യമാക്കുമെന്നു അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications