ലൈംഗിക വിദ്യാഭ്യാസ പദ്ധതി വിവാദത്തില്‍
തിരുവനന്തപുരം: സ്കൂളുകളില്‍ നടപ്പാക്കുന്നതിനായി എന്‍സിഇആര്‍ടി ആവിഷ്കരിച്ച ലൈംഗിക വിദ്യാഭ്യാസ പദ്ധതി വിവാദമാകുന്നു.
എയ്ഡ്സ് കണ്‍ട്രോള്‍ സൊസൈറ്റിയാണ് പാഠ്യപദ്ധതി ആവിഷ്കരിച്ച് എന്‍സിആര്‍ടിയ്ക്ക് നല്‍കിയത്. ഇതിനായി യൂനിസെഫ് തയ്യാറാക്കിയ പാഠ്യപദ്ധതി മലയാളത്തിലേയ്ക്ക് അതേപടി മൊഴിമാറ്റുകയായിരുന്നു.
കേരളത്തിന്റെ സദാചാര സംഹിതകള്‍ക്ക് നിരക്കാത്തതും പാശ്ചാത്യ രീതിയിലുള്ളതുമായ ലൈംഗിക വിദ്യാഭ്യാസ പദ്ധതിയാണ് എസ്സിഇആര്‍ടി സ്കൂളുകളില്‍ നടപ്പാക്കാനായി ആവിഷ്കരിച്ചത്.
സെക്സ് ആകാം, സുരക്ഷിതമായാല്‍ മതി എന്ന സന്ദേശം സ്കൂള്‍ കുട്ടികള്‍ക്ക് നല്‍കുന്ന രീതിയിലാണ് പാഠ്യപദ്ധതിയ്ക്കായുള്ള കൈപ്പുസ്തകം തയ്യാറാക്കിയിരിക്കുന്നത്. ആദ്യബാച്ചിലെ അധ്യാപകര്‍ക്ക് എസ്സിഇആര്‍ടിയില്‍ പരിശീലനം നല്‍കിയെങ്കിലും സ്കൂളുകളില്‍ ാസ്സെടുക്കാന്‍ അധ്യാപകര്‍ തയ്യാറായിട്ടില്ല. സഭ്യതയുടെ എല്ലാ അതിരുകളും ലംഘിയ്ക്കുന്ന പാഠ്യപദ്ധതി അധ്യാപകരുടെയും രക്ഷിതാക്കളുടെയും വ്യാപക പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്.
വ്യാപകമായ പ്രതിഷേധത്തെത്തുടര്‍ന്ന് പാഠ്യപദ്ധതി പൊളിച്ചെഴുതാന്‍ വിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചിട്ടുണ്ട്. വിദ്യാഭ്യാസ മന്ത്രി എം.എ ബേബിയുടെ നിര്‍ദ്ദേശത്തെത്തുടര്‍ന്ന് അടിയന്തരമായി ചേര്‍ന്ന ഉന്നതോദ്യോഗസ്ഥരുടെ യോഗത്തിലാണ് കൗമാര വിദ്യാഭ്യാസ പദ്ധതി പുനരവലോകനം ചെയ്യാന്‍ തീരുമാനിച്ചത്. തല്‍ക്കാലത്തേയ്ക്ക് പദ്ധതി നിര്‍ത്തിവെയ്ക്കാനും വിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചിട്ടുണ്ട്.
വിദ്യാഭ്യാസ വിചക്ഷണന്‍മാന്‍, നിയമസഭാംഗങ്ങള്‍ എന്നിവരുമായി ആലോചിക്കാതെയാണ് അശ്ലീലമെന്ന് വിശേഷിപ്പിക്കാവുന്ന കൗമാര പാഠ്യപദ്ധതി സര്‍ക്കാര്‍ നടപ്പാക്കിയതെന്നും രണ്ടാഴ്ചയോളമായി സ്കൂളുകളില്‍ നടപ്പാക്കിയിട്ടും അതിനെ എതിര്‍ക്കാതിരിക്കുന്ന ഇടതുവിദ്യാര്‍ത്ഥി സംഘടനകളുടെ നിലപാട് അപലപനീയമാണെന്നും ആള്‍ ഇന്ത്യാ ഡെമോക്രാറ്റിക് സ്റുഡന്റ് ഓര്‍ഗനൈസേഷന്‍(എഐഡിഎസ്ഒ) ആരോപിച്ചിരുന്നു. ഈ പാഠ്യപദ്ധതി നടപ്പാക്കാന്‍ ശ്രമിച്ചാല്‍ രക്ഷാകര്‍ത്താക്കളെ അണിനിരത്തി സമരം ആരംഭിയ്ക്കുമെന്നും സംഘടന മുന്നറിയിപ്പ് നല്‍കിയിരുന്നു.












Click it and Unblock the Notifications