Get Updates
Get notified of breaking news, exclusive insights, and must-see stories!

എസ്ബിഐ വ്യക്തിഗത വായ്പാ നിരക്ക് കൂട്ടുന്നു

ദില്ലി: ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വായ്പ നല്‍കുന്ന ബാങ്കുകളില്‍ ഒന്നാം സ്ഥാനത്തുളള സ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ)യും കാര്‍, വ്യക്തിഗത വായ്പകളുടെ പലിശനിരക്കുകള്‍ വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചു. വിദ്യാഭ്യാസ, ഭവന വായ്പകളെ നിരക്കു വര്‍ധനവില്‍ നിന്നൊഴിവാക്കിയിട്ടുണ്ട്.

വാഹനവായ്പയ്ക്കും വ്യക്തിഗതവായ്പകള്‍ക്കും പലിശനിരക്കില്‍ ശരാശരി 0.75 ശതമാനത്തിന്റെ വര്‍ധവുണ്ടാക്കും. ചില വായ്പകള്‍ക്ക് 0.50 ശതമാനം പലിശയും മറ്റുളളവയ്ക്ക് ഒരു ശതമാനം പലിശയുമാണ് വര്‍ധിപ്പിക്കുകയെന്ന് എസ്ബിഐ മാനേജിങ് ഡയറക്ടറായ അശോക് അഗര്‍വാള്‍ അറിയിച്ചു.

കുറച്ചു ദിവസങ്ങള്‍ക്കകം പുതിയ നിരക്ക് പ്രഖ്യാപിക്കും. ഐസിഐസിഐ ബാങ്ക് വാഹനവായ്പകളില്‍ 0.75 മുതല്‍1 ശതമാനം വരെ ര്‍ധനവ് വരുത്തുന്നുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് എസ്ബിഐയും പുതിയ നിരക്കുമായി രംഗത്തെത്തിയത്.

നിലവിലുളള എല്ലാ ഭവന-വിദ്യാഭ്യാസ വായ്പകളെയും നാലു ലക്ഷം വരെയുളള പുതിയ വിദ്യാഭ്യാസ വായ്പകളെയും നിരക്കുവര്‍ധനവില്‍ നിന്നൊഴിവാക്കിയിട്ടുണ്ട്. ഇതിനു പുറമേ ഇപ്പോഴുളളതും ഇനിയാരംഭിക്കാനിരിക്കുന്നതുമായ മൂന്ന് ലക്ഷം രൂപ വരെയുള്ള കാര്‍ഷിക വായ്പകളെയും പലിശനിരക്ക് വര്‍ദ്ധനവില്‍ നിന്നൊഴിവാക്കിയിട്ടുണ്ട്. ചില നിക്ഷേപപദ്ധതികളുടെയും പലിശാനിരക്കു കൂട്ടിയതായും അഗര്‍വാള്‍ അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+