വേനലവധി: വിമാനടിക്കറ്റ് നിരക്കുകളില്‍ വന്‍ഇളവ്
കൊച്ചി: വേനലവധി അടുത്തതോടെ യാത്രക്കാരെ ആകര്‍ഷിക്കാനുളള തന്ത്രങ്ങളുമായി വിമാനകമ്പനികള്‍ രംഗത്തെത്തി. ടിക്കറ്റ് നിരക്കുകള്‍ വെട്ടിക്കുറച്ചാണ് മിക്ക വിമാനകമ്പനികളും മത്സരിക്കുന്നത്.
ചെലവു കുറഞ്ഞ യാത്രാനിരക്ക് ഈടാക്കുന്നതില്‍ പേരുകേട്ട എയര്‍ ഡെക്കാനെ പോലും കടത്തിവെട്ടുന്ന ഓഫറുകളുമായാണ് എയര്‍ സഹാറയും സ്പൈസും ഗോഎയറും, ജെറ്റും, ഇന്ത്യനും, എയര്‍ ഇന്ത്യയും, കിങ്ഫിഷറുമെല്ലാം രംഗത്തുളളത്.
വേനലവധി ദിവസങ്ങളില്‍ മുംബൈയില്‍ നിന്നു കൊച്ചിയിലേക്ക് ഇക്കണോമി ാസില്‍ യാത്ര ചെയ്യുന്നവര്‍ക്ക് ട്രാവല്‍ ഏജന്‍സികള്‍ നല്‍കുന്ന വാഗ്ദാനം ഇപ്രകാരമാണ്: കിങ്ഫിഷര്‍ :3600-5600 രൂപ, ഗോ എയര്‍: 2750, ജെറ്റ് എയര്‍വേയ്സ്: 3514-4700, എയര്‍ സഹാറ: 4700.
ബാംഗ്ലൂരില്‍ നിന്നു കൊച്ചിയിലേക്ക്-സഹാറ: 1958 രൂപ, ഇന്ത്യന്‍: 2200, ജെറ്റ്: 2300, കിങ്ഫിഷര്‍: 2500-5200. കൊച്ചിയില്‍ നിന്നു ദില്ലിക്ക്- ഗോ എയര്‍: 4750, സഹാറ: 7500, കിങ്ഫിഷര്‍: 7500-10000.
മുംബൈ-കൊച്ചി റൂട്ടിലെ കുറഞ്ഞ നിരക്കുകള്‍ ഇങ്ങനെ-ഇന്ത്യന്‍: 1775, കിങ്ഫിഷര്‍: 2625, എയര്‍ ഇന്ത്യ: 2900, ജെറ്റ്: 2600, ഗോ എയര്‍: 2675, എയര്‍ ഡെക്കാന്‍: 850.
എയര്‍ സഹാറ കൊച്ചി-ഹൈദരാബാദ് യാത്രയ്ക്ക് 923 രൂപയാണ് ഈടാക്കുന്നത്. പതിവു നിരക്ക് 3000ത്തിലേറെയാണ്.
നേരത്തെ റിസര്‍വ് ചെയ്താല്‍ നിരക്കുകളില്‍ വന്‍കിഴിവാണ് വിവിധ എയര്‍ ലൈനുകള്‍ നല്‍കുന്നത്. ഒരു മാസം മുന്‍പേ ബുക്ക് ചെയ്താല്‍ 50% കിഴിവാണ് സഹാറയുടെ വാഗ്ദാനം. ഒരു മാസം തികച്ചില്ലെങ്കില്‍ 10% കിഴിവുണ്ട്.
യാത്രക്കിടെ ഭക്ഷണവും മറ്റും സൗജന്യമായി നല്‍കാതെ കുറഞ്ഞ നിരക്കില്‍ ടിക്കറ്റുമായി സര്‍വീസ് നടത്തുന്ന കമ്പനികള്‍ക്കു പിന്നാലെ മറ്റു കമ്പനികളും കുറഞ്ഞ നിരക്കിലുളള ടിക്കറ്റുമായി എത്തിയതോടെ ഇന്ത്യയില്‍ വിമാനയാത്രാ മേഖലയ്ക്കു തിരക്കേറുകയാണ്.
ഇപ്പോള്‍ 25 കോടിയോളം യാത്രക്കാര്‍ പ്രതിവര്‍ഷം ഇന്ത്യയിലെ ആഭ്യന്തര വിമാന സര്‍വീസുകള്‍ ഉപയോഗിക്കുന്നുണ്ടെന്നാണു കണക്ക്.


Click it and Unblock the Notifications