കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലോറി സമരം തുടരുന്നു, ഇന്ധന ക്ഷാമം രൂക്ഷം

  • By Staff
Google Oneindia Malayalam News

കൊച്ചി: ലോറി സമരം ഇനിയും നീണ്ടാല്‍ സംസ്ഥാനത്തെ വാഹന ഗതാഗതം നിഞ്ചലമാകും. സമരം അഞ്ചാം ദിവസത്തിലേക്ക് കടന്നതോടെ സംസ്ഥനത്തെ പെട്രോള്‍ പമ്പുകള്‍ അടഞ്ഞു തുടങ്ങി.

പലയിടത്തും ഇന്ധനക്ഷാമം രൂക്ഷമാവുകയാണ്. എണ്ണക്കമ്പനികള്‍ നേരിട്ട് പമ്പുകളില്‍ ഇന്ധനമെത്തിക്കുന്നത് തുടരുന്നതിലാണ് ചിലയിടങ്ങളിലെങ്കിലും പമ്പുകള്‍ പ്രവര്‍ത്തിക്കുന്നത്.

ബിപിസിഎല്‍, ഐഒസി, ഭാരത് പെട്രോളിയം എന്നീ പ്രധാന എണ്ണക്കമ്പനികള്‍ക്കായി 450-ലധികം ടാങ്കറുകളാണ് കൊച്ചിയില്‍ നിന്ന് വിവിധ ഭാഗങ്ങളിലേക്ക് സര്‍വീസ് നടത്തിയിരുന്നത്. കെഎസ്ആര്‍ടിസിയില്‍ ഒരു ദിവസത്തേക്കുളള ഇന്ധനം കൂടി മാത്രമേ അവശേഷിക്കുന്നുളളൂവെന്ന് അധികൃതര്‍ അറിയിച്ചു.

പിടിച്ചെടുത്ത ലോറികള്‍ ഇന്ധനനീക്കത്തിനായി ഉപയോഗിക്കാനാണ് നീക്കം. കെഎസ്ആര്‍ടിസിക്ക് ഇന്ധനം എത്തിക്കുന്നതിനു മാത്രമാണ് പിടിച്ചെടുത്ത ലോറികള്‍ ഉപയോഗിക്കുന്നത്. ഇതും ക്ഷാമം രൂക്ഷമാകാന്‍ കാരണമായി.

മത്സ്യസംസ്കരണമേഖലയേയും സമരം ബാധിച്ചു. ഇന്ധനം ആവശ്യത്തിനു ലഭിക്കാത്തതിനാല്‍ ബോട്ടുകള്‍ കടലില്‍ പോകുന്നില്ല. കാരറ്റ്, ബീറ്റ്റൂട്ട്, ഉരുളകിഴങ്ങ്, സവാള തുടങ്ങിയ പച്ചക്കറികള്‍ക്കും ക്ഷാമം അനുഭവപ്പെട്ടു തുടങ്ങി.

ലോറി സമരം ഭയന്ന് അന്യസംസ്ഥാനലോറികളും ഇങ്ങോട്ട് എത്തുന്നില്ല. സമരം ഇനിയും നീണ്ടാല്‍ വിഷു, ഈസ്റര്‍ തുടങ്ങിയ ആഘോഷങ്ങളെ ഇതു പ്രതികൂലമായി ബാധിക്കും. മിക്ക അവശ്യസാധനങ്ങളുടെയും വില ഉയരുമെന്നാണ് വ്യാപാരികള്‍ പറയുന്നത്.

ലോറി സമരം പാചകവാതക വിതരണത്തെയും ബാധിച്ചിട്ടിട്ടുണ്ട്. മുന്‍കൂട്ടി സംഭരിച്ചിരുന്ന പാചകവാതകം പല വിതരണകേന്ദ്രങ്ങളിലും തീര്‍ന്നു. കൊച്ചിയിലെ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ ബോട്ടിലിംഗ് പ്ലാന്‍റില്‍ നിന്നു പാചകവാതകമെത്തുന്ന ആറു ജില്ലകളിലാണ് ക്ഷാമം ഏറ്റവും കൂടുതല്‍ അനുഭവപ്പെടുന്നത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X