ദിണ്ടിവനത്ത് കാര്‍ ബോംബു സ്ഫോടനം: 16 മരണം
ചെന്നൈ: തമിഴ്നാട്ടിലെ വില്ലുപുരം ജില്ലയിലെ സെന്തൂരിലുണ്ടായ കാര്‍ ബോംബു സ്ഫോടനത്തില്‍ 16 പേര്‍ കൊല്ലപ്പെട്ടു.
സ്ഫോടനത്തില്‍ അമ്പതോളം പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ഇവരില്‍ പലരുടെയും നില ഗുരുതരമാണ്. പരിക്കേറ്റവരെ ദിണ്ടിവനം സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിയ്ക്കുകയാണ്.
വഴിയരികില്‍ കിടന്ന കാര്‍ കത്തി പുക ഉയരുകയും മൂന്നു പേര്‍ അത് അണയ്ക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നത് കണ്ട് ഓടിക്കൂടിയ ആളുകളാണ് സ്ഫോടനത്തില്‍ മരിച്ചതെന്ന് പൊലീസ് പറഞ്ഞു. ആള്‍ക്കാര്‍ ഓടിക്കൂടിയപ്പോള്‍ കാറിലുണ്ടായിരുന്ന മൂവരും രക്ഷപെട്ടു.
10 പേര്‍ സംഭവസ്ഥലത്തു വച്ച് മരിച്ചു.
ചെന്നൈയില്‍ നിന്നും 150 കിലോമീറ്റര്‍ അകലെയുളള ദിണ്ടിവനം - വില്ലുപുരം ദേശീയപാതയില്‍ രാവിലെ 11.30 നാണ് അപകടം നടന്നത്.
കാറിലുണ്ടായിരുന്ന മൂന്നുപേരെ കണ്ടെത്തുന്നതിനായി പൊലീസ് അന്വേഷണം തുടങ്ങി.
സമീപപ്രദേശത്തുണ്ടായ നാല്‍പതോളം വീടുകള്‍ സ്ഫോടനത്തില്‍ തകര്‍ന്നു. കൊല്ലപ്പെട്ടവരില്‍ പലരും സമീപപ്രദേശത്തെ പുളിമരത്തിലിരുന്ന് പുളി പറിക്കുകയായിരുന്നു.
എല്‍ടിടിഇയ്ക്കായി കടത്തിയ സ്ഫോടക വസ്തുക്കളാണ് പൊട്ടിത്തെറിച്ചതെന്ന് സംശയിക്കുന്നു. കാറില്‍ ആ ര്‍ ഡി എക്സ് എന്ന സ്ഫോടക വസ്തുവും ഡിറ്റണേറ്ററും ഉണ്ടായിരുന്നു എന്നും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്.
സ്ഫോടക വസ്തുക്കള്‍ കടത്തുന്നതിനുള്ള ലൈസന്‍സുള്ള ഒരാളുടേതാണ് സ്ഫോടനത്തില്‍പ്പെട്ട അംബാസിഡര്‍ കാര്‍.
സ്ഫോടനത്തെത്തുടര്‍ന്ന് ചെന്നൈ-ട്രിച്ചി ദേശീയ പാതയില്‍ ഗതാഗതം തടസ്സപ്പെട്ടിരിയ്ക്കുകയാണ്.












Click it and Unblock the Notifications