കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സോമനാഥ് ചാറ്റര്‍ജി സുപ്രീം കോടതിയ്ക്കെതിരെ

  • By Staff
Google Oneindia Malayalam News

ദില്ലി : ജുഡീഷ്യറിയും പാര്‍ലമെന്‍റും തമ്മിലുളള പോരിന് തീക്ഷ്ണത പകര്‍ന്ന് കോടതികള്‍ക്കെതിരെ ലോക് സഭാ സ്പീക്കര്‍ സോമനാഥ് ചാറ്റര്‍ജിയുടെ രൂക്ഷവിമര്‍ശനം.

സര്‍ക്കാരിന്‍റെയും പാര്‍ലമെന്‍റിന്‍റെയും കാര്യത്തില്‍ അരൂപിയായ മേല്‍നോട്ടക്കാരായി മാറാന്‍ കോടതികള്‍ക്ക് അധികാരമില്ലെന്ന് അദ്ദേഹം തുറന്നടിച്ചു.

ഭരണഘടനയും ജുഡീഷ്യല്‍ ആക്ടിവിസവും തമ്മിലുളള അതിര്‍വരന്പുകള്‍ എന്ന വിഷയത്തെക്കുറിച്ച് കെ എന്‍ കുഞ്ചു അനുസ്മരണ പ്രഭാഷണം നടത്തവെയാണ് ചാറ്റര്‍ജി കോടതികള്‍ക്കെതിരെ രൂക്ഷമായി പ്രതികരിച്ചത്.

ഭരണഘടന അനുസരിച്ച് ഭരിക്കാനുളള അധികാരം ലെജിസ്ലേച്ചറിനും എക്സിക്യൂട്ടീവിനുമാണ്. ഈ അധികാരം കോടതികള്‍ കവരുന്നത് ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കും. - അദ്ദേഹം ചൂണ്ടിക്കാട്ടി.

ജനാധിപത്യവ്യവസ്ഥയില്‍ എക്സിക്യൂട്ടീവ് ജനങ്ങളോട് ഉത്തരവാദപ്പെട്ടവരായിരിക്കും. എന്നാല്‍ കോടതികള്‍ക്ക് ആരോടാണ് ഉത്തരവാദിത്വമെന്ന് സ്പീക്കര്‍ ചോദിച്ചു.

നയരൂപീകരണത്തിലും ദൈനംദിന ഭരണ നിര്‍വഹണത്തിലും കോടതികള്‍ കല്‍പനകളുമായി ഇടപെടുന്നത് ജനാധിപത്യത്തിന് ഭൂഷണമല്ല. അത്തരം നീക്കങ്ങള്‍ കോടതികളുടെ ഭാഗത്തു നിന്നുണ്ടാകുന്പോള്‍ അവര്‍ക്ക് ആരോടാണ് ഉത്തരവാദിത്വമെന്ന് ചോദിക്കാതെ വയ്യ.

എക്സിക്യൂട്ടീവിന്‍റെ അധികാരങ്ങള്‍ കോടതികള്‍ സ്വയം കൈയാളുന്പോള്‍ അവര്‍ക്ക് ആരോടാണ് ഉത്തരവാദിത്വം എന്ന് വ്യക്തമാക്കേണ്ടി വരും. ജുഡീഷ്യല്‍ ആക്ടിവിസം വഴി സര്‍ക്കാരിനു മേല്‍ നിയന്ത്രണങ്ങള്‍ ചുമത്താനും കല്‍പനകള്‍ പുറപ്പെടുവിക്കാനും ഭരണഘടനാപരമോ നിയമപരമോ ആയ യാതൊരധികാരവും കോടതികള്‍ക്കില്ല.

പാര്‍ലമെന്‍റ് ശരിയായ വിധത്തിലല്ലാതെ പ്രവര്‍ത്തിച്ചാല്‍ പോലും കോടതികള്‍ക്ക് ഇടപെടാനാവില്ല. പാര്‍ലമെന്‍റിന്‍റെ അവകാശങ്ങളിലും ദൈനംദിന പ്രവര്‍ത്തനങ്ങളിലും ഇടപെടാന്‍ കോടതികള്‍ ശ്രമിക്കരുതെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X