കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അഭയകേസ്: ഫയര്‍മാന്‍മാരെ ചോദ്യം ചെയ്തു

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: പകര്‍ച്ചപ്പനി പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഒരാഴ്ച സംസ്ഥാനത്താകമാനം തീവ്രശുചീകരണം നടത്താന്‍ മുഖ്യമന്ത്രി വി.എസ്‌.അച്യുതാനന്ദന്റെ അധ്യക്ഷതയില്‍ ശനിയാഴ്ച ചേര്‍ന്ന സര്‍വകക്ഷി യോഗം ആഹ്വാനംചെയ്തു.

ജൂണ്‍ 12 ന്‌ തുടങ്ങുന്ന ശുചീകരണ വാരാചരണത്തില്‍ വിവിധ രാഷ്ട്രീയ കക്ഷി പ്രവര്‍ത്തകര്‍ക്കു പുറമെ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, സന്നദ്ധ സംഘടനകള്‍, പോലീസ്‌, സ്കൗട്ടുകള്‍, ഗൈഡുകള്‍, എന്‍.സി.സി. കേഡറ്റുകള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍ തുടങ്ങി വിവിധ മേഖലകളില്‍പെട്ടവര്‍ പങ്കുചേരും.

പകര്‍ച്ചപ്പനി ബാധിച്ച സ്ഥലങ്ങളില്‍ എല്ലാവര്‍ക്കും ഒരുമാസത്തെ സൗജന്യറേഷന്‍ അനുവദിക്കാനും തീരുമാനമായിട്ടുണ്ട്‌.

പനി പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ കരസേനയും നാവിക സേനയും പങ്കുചേരുന്നുണ്ട്‌. ഹൈദരാബാദ്‌, ചെന്നൈ, സെക്കന്തരാബാദ്‌, തിരുവനന്തപുരം എന്നിവിടങ്ങളില്‍ നിന്നുള്ള കരസേനാ സംഘവും കൊച്ചിയില്‍നിന്നുള്ള നാവികസേനാ സംഘവുമാണ്‌ രംഗത്തിറങ്ങുക.

തിരുവനന്തപുരത്തു നിന്നുള്ള സംഘം പ്രവര്‍ത്തനം തുടങ്ങിക്കഴിഞ്ഞു. പനി ബാധിച്ചവരെ ചികിത്സിക്കുന്നതിനൊപ്പം ഫോഗിങ്‌ ഉള്‍പ്പെടെയുള്ള സംവിധാനങ്ങളും സേനാവിഭാഗങ്ങള്‍ ലഭ്യമാക്കും.

ദുര്‍ബല ജനവിഭാഗങ്ങളുടെയിടയില്‍ ഏഴായിരത്തോളം പേര്‍ക്ക്‌ ജനുവരിക്കുശേഷം ഇതുവരെ പനി ബാധിച്ചതായാണ്‌ കണക്കുകള്‍ സൂചിപ്പിക്കുന്നതെന്ന്‌ സര്‍വകക്ഷി യോഗത്തിനുശേഷം നടത്തിയ പത്രസമ്മേളനത്തില്‍ മുഖ്യമന്ത്രി വി.എസ്‌.അച്യുതാനന്ദന്‍ പറഞ്ഞു.

കഴിഞ്ഞ തവണത്തെ അനുഭവംവെച്ച്‌ ആസ്പത്രികളില്‍ മരുന്നും മറ്റും സജ്ജമാക്കാന്‍ കഴിഞ്ഞതിനാല്‍ പനി ഒരു പരിധിവരെ നേരിടാനായി. എന്നാല്‍ ശുചീകരണ രംഗത്ത്‌ കഴിഞ്ഞ തവണ കൈവരിച്ച നേട്ടങ്ങള്‍ നിലനിര്‍ത്തുന്നതില്‍ പുറകോട്ടുപോയതുകൊണ്ട് കൊതുകുകള്‍ പെരുകിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി സമ്മതിച്ചു.

കൊതുകുകളുടെയും വൈറസുകളുടെയും നിവാരണത്തിനായിരിക്കും ശുചീകരണവാരത്തില്‍ പ്രാമുഖ്യം നല്‍കുകയെന്നും വി.എസ്‌.പറഞ്ഞു. ബോധവല്‍ക്കരണത്തിന്റെ ഭാഗമായുള്ള ആരോഗ്യ ക്യാംപുകള്‍ കൂടുതല്‍ സ്ഥലങ്ങളിലേക്ക്‌ വ്യാപിപ്പിക്കും.

പനി ബാധിച്ച്‌ മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക്‌ സഹായം ലഭ്യമാക്കണമെന്ന ആവശ്യം സര്‍വകക്ഷി യോഗത്തില്‍ ഉയര്‍ന്നത്‌ സര്‍ക്കാര്‍ ഗൗരവമായി പരിഗണിക്കും.

പനി ബാധിച്ച കുട്ടികളില്‍നിന്ന്‌ മറ്റ്‌ കുട്ടികളിലേക്ക്‌ വ്യാപിക്കുന്നത്‌ തടയാന്‍ സ്കൂളുകള്‍ക്ക്‌ അവധി നല്‍കണമെന്നും ആവശ്യമുയര്‍ന്നിട്ടുണ്ട്‌. കോട്ടയം, പത്തനംതിട്ട ജില്ലകളില്‍ ആവശ്യമുള്ള മേഖലകളില്‍ ഇക്കാര്യം പരിശോധിച്ച്‌ കളക്ടര്‍മാര്‍ നടപടിയെടുക്കുമെന്ന്‌ മുഖ്യമന്ത്രി അറിയിച്ചു.

ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ക്രിയാത്മകമായി നടത്തുന്നതില്‍ സര്‍ക്കാരിന്‌ ഗുരുതരമായ വീഴ്ചപറ്റിയെന്ന്‌ പ്രതിപക്ഷനേതാവ്‌ ഉമ്മന്‍ചാണ്ടി യോഗത്തില്‍ കുറ്റപ്പെടുത്തി.

കഴിഞ്ഞതവണത്തെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ തുടരുന്നതില്‍ പാളിച്ച വരുത്തിയതാണ്‌ ഇപ്പോഴത്തെ പ്രതിസന്ധിക്ക്‌ കാരണം. സംസ്ഥാനത്ത്‌ ബാധിക്കുന്ന രോഗങ്ങളുടെ കലണ്ടര്‍ തയ്യാറാക്കണമെന്നും അതനുസരിച്ചുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു.

മന്ത്രിമാരായ പി.കെ.ശ്രീമതി, സി.ദിവാകരന്‍, എം.വിജയകുമാര്‍, എം.എല്‍.എ.മാരായ ജി.കാര്‍ത്തികേയന്‍, പി.ജെ.ജോസഫ്‌, പി.സി.ജോര്‍ജ്‌, സി.എഫ്‌.തോമസ്‌, രാമചന്ദ്രന്‍ കടന്നപ്പള്ളി, ചീഫ്‌ സെക്രട്ടറി ലിസ്സി ജേക്കബ്‌, മുഖ്യമന്ത്രിയുടെ രാഷ്ട്രീയകാര്യ സെക്രട്ടറി കെ.എന്‍.ബാലഗോപാല്‍, സെക്രട്ടറി ഷീലാതോമസ്‌, ആരോഗ്യവകുപ്പ്‌ സെക്രട്ടറി ഡോ. വിശ്വാസ്‌ മേത്ത, വിവിധ കക്ഷിനേതാക്കളായ ടി.ശിവദാസമേനോന്‍, തലേക്കുന്നില്‍ ബഷീര്‍, ഇ.ടി.മുഹമ്മദ്ബഷീര്‍, പ്രൊഫ. ടി.ജെ.ചന്ദ്രചൂഡന്‍, പ്രൊഫ. വര്‍ഗീസ്‌ ജോര്‍ജ്‌, എം.ടി.രമേശ്‌, സി.പി.ജോണ്‍, എം.പി.ഗംഗാധരന്‍, രാജന്‍ബാബു, തുടങ്ങിയവരും സര്‍വകക്ഷിയോഗത്തില്‍ സംബന്ധിച്ചു.

കരസേനാ ഉദ്യോഗസ്ഥരായ എന്‍.വി.മോഹന്‍, രജത്‌ ശ്രീവാസ്തവ, ഡി.മഹാപത്ര എന്നിവരുമായി പിന്നീട്‌ മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും ചര്‍ച്ച നടത്തി. സൈന്യത്തോട്‌ സംസ്ഥാനം ആവശ്യപ്പെട്ടിരുന്ന 15,000 കൊതുകുവലകളും ഒരുലക്ഷം പാരസറ്റമോള്‍ ഗുളികകളും നല്‍കാമെന്ന്‌ അവര്‍ സമ്മതിച്ചതായി അറിയുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X