വിഎസ് ഗ്രൂപ്പിന് പരിപ്പു വടയും കട്ടനും മസ്റ്റ്!
കോഴിക്കോട്: കൈരളി പാര്‍ട്ടിയുടെ ചാനലല്ലെന്നും പാര്‍ട്ടി പിന്തുണ നല്‍കുന്ന ചാനല്‍ മാത്രമാണെന്നും സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍.
സിപിഎമ്മില്‍ വിഭാഗീയത നിലനില്‍ക്കുന്നുണ്ടെന്നും അതിന്‍റെ പേരില്‍ മാധ്യമങ്ങള്‍ ഏറ്റവും കൂടുതല്‍ വിമര്‍ശിക്കുന്നത് തന്നെയാണെന്നും വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കവേ പിണറായി പറഞ്ഞു.
കൈരളി മറ്റു ചാനലുകളില്‍ നിന്ന് വ്യത്യസ്ത പുലര്‍ത്തുന്നത് അത് ഒരു വ്യക്തിയുടെയോ കുടുംബത്തിന്റെയോ സ്വകാര്യ ചാനലല്ല എന്നതു കൊണ്ടാണ്. ജനകീയ പിരിവില്‍ നിന്ന് ഉറവെടുത്തതു കൊണ്ട് മാത്രമാണ് ചാനലിനെ പാര്‍ട്ടി പിന്തുണയ്ക്കുന്നത്.
അതിനര്‍ത്ഥം പാര്‍ട്ടിയെ കൈരളി വിമര്‍ശിക്കാന്‍ പാടില്ലെന്നല്ല. ഫാരീസുമായുള്ള അഭിമുഖം ശരിയായില്ലെന്നും അദ്ദേഹം പറഞ്ഞു.
നായനാര്‍ സ്മാരക ഫുട്ബോള്‍ മല്‍സരത്തിന്റെ നടത്തിപ്പില്‍ അപാകതകള്‍ ഉണ്ടായിട്ടില്ല. ഇതു സംബന്ധിച്ചുള്ള വിവാദങ്ങള്‍ ബോധപൂര്‍വം കെട്ടിച്ചമച്ചതാണ്.
എല്ലാ പാര്‍ട്ടികാര്‍ക്കും പ്രാതിനിധ്യമുള്ള കമ്മിറ്റിയാണ് നായനാര്‍ ഫുട്ബോള്‍ മത്സരങ്ങള്‍ നടത്തിയതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. ഫുട്ബോള്‍ നടക്കുമ്പോള്‍ പരാതി ഉയര്‍ന്നില്ല.
ഫുട്ബോള്‍ മത്സരത്തിന്റെ നടത്തിപ്പിലോ സ്പോണ്‍സര്‍ഷിപ്പിലോ അപാകത ഉണ്ടായിട്ടില്ല. പരിപാടി വന്‍ വിജയമായിരുന്നു- വിജയന്‍ പറഞ്ഞു.
മാധ്യമങ്ങള്‍ ഇക്കാര്യത്തില്‍ ഏറെ വിമര്‍ശനങ്ങള്‍ പാര്‍ട്ടിക്കെതിരെ ഉയര്‍ത്തി. കൈരളി ചാനലും മാധ്യമങ്ങളുടെ മത്സരത്തില്‍ പങ്കെടുത്തു എന്നു മാത്രം. കൈരളി ചാനല്‍ പാര്‍ട്ടിക്കെതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ത്തില്ലെന്ന് പറഞ്ഞിട്ടില്ല.
എല്ലാ ചാനലും വിമര്‍ശനം ഉയര്‍ത്താറുണ്ട്. കൈരളിയും വിമര്‍ശനം ഉയര്‍ത്തി. അത് നമ്മള്‍ അംഗീകരിക്കുന്നില്ല. വിമര്‍ശനം ശരിയോ തെറ്റോ എന്നത് വിലയിരുത്തേണ്ടത് കൈരളി ചാനല്‍ തന്നെയാണ്- അദ്ദേഹം വിശദീകരിച്ചു.












Click it and Unblock the Notifications